വാഷിങ്ടൺ: വിരമിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ അമേരിക്കൻ അന്വേഷണ എജൻസിയായ എഫ്.ബി.െഎയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടറെ പുറത്താക്കി. മുൻ ഡയറക്ടർ ആൻഡ്രൂ മക്ബേയെയാണ് അറ്റോണി ജനറൽ ജെഫ് സെഷൻസ് പുറത്താക്കിയത്. കഴിഞ്ഞ ജനുവരിയിൽ എഫ്.ബി.െഎ ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനം മക്ബേ രാജിവെച്ചിരുന്നു.
എഫ്.ബി.െഎക്കുള്ളിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മക്ബേയെ പുറത്താക്കാൻ തീരുമാനിച്ചതെന്ന് അറ്റോണി ജനറൽ അറിയിച്ചു. മാധ്യമങ്ങൾക്ക് എഫ്.ബി.െഎയുമായി ബന്ധപ്പെട്ട പല വാർത്തകളും ചോർത്തി നൽകിയെന്നാണ് മക്ബേക്ക് എതിരായി ഉയർന്ന ആരോപണം.
അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച് അന്വേഷണം നടത്തിയ സംഘത്തിൽ മക്ബേയും അംഗമായിരുന്നു. അതേ സമയം, മക്ബേയെ പുറത്താക്കിയ നടപടിയെ പ്രസിഡൻറ് ഡോണൾഡ് ട്രംപ് സ്വാഗതം ചെയ്തു. വിരമിക്കുന്നതിന് മുമ്പ് പുറത്താക്കിയതോടെ മക്ബേക്ക് പെൻഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.