വാല്പരൈസോ: ചിലിയിലെ തുറമുഖ-വിനോദസഞ്ചാര നഗരമായ വാല്പരൈസോയിൽ കാട്ടുതീയിൽ 150 വീടുകൾ കത്തിനശിച്ചു. 445 ഏക്കറോളം പുൽമേട് അഗ്നിക്കിരയായി. റൊകുവണ്ട്, സാൻ റോക്വി പർവതങ്ങളിലൂടെ പടർന്ന തീ ദരിദ്രർ താമസിക്കുന്ന പ്രദേശത്തേക്കു പടരുകയായിരുന്നു. ആയിരത്തിലേറെ പേരെ വീടുകളില്‍നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. ക്രിസ്മസ് ദിനത്തിൽ പടർന്ന തീ ഇനിയും പൂർണമായി അണക്കാനായിട്ടില്ല.
കടുത്ത ചൂടും കാറ്റും തീ പടരാൻ കാരണമായിട്ടുണ്ട്. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ടെങ്കിലും വേഗത്തിൽ തീപടരുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ആയിരത്തിലേറെ പേരെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചുകഴിഞ്ഞു. 90,000 ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സം നേരിട്ടു. വ്യോമമാർഗവും അല്ലാതെയും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ആളപായം ഉണ്ടായിട്ടില്ലെന്നും വാല്പരൈസോ മേയർ ജോർജ് ഷാർപ്പ് പറഞ്ഞു.
അതേസമയം, കരുതിക്കൂട്ടി ആരോയിട്ട തീയാണ് പടർന്നതെന്നാണ് ഇതുവരെ ലഭിച്ച തെളിവുകൾ വ്യക്തമാക്കുന്നതെന്ന് ചിലി ആഭ്യന്തരമന്ത്രി ഗോൺസാലോ ബ്ലുമെൽ പറഞ്ഞു. മലയിൽ തീപിടിത്തം തുടങ്ങിയതിനു സമീപം നിർത്തിയിട്ട കാറിെൻറ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവം അധികൃതർ അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.