യു.എസിലെ ആദ്യ ഭാഗിക മുഖംമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീ മരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യ ഭാഗിക മുഖം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ കോണി കള്‍പ് അന്തരിച്ചു. അണുബാധയെ തുടര്‍ന്നായിരുന്നു 57കാരിയുടെ മരണം. മരണത്തിന് കാരണമായ അണുബാധക്ക് മുഖം മാറ്റിവെക്കലുമായി ബന്ധമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

2008ലായിരുന്നു മുഖം മാറ്റിവെക്കല്‍ ശസ്ത്രക്രിയ. ഇതിനായി 30 തവണ ഇവര്‍ ശസ്ത്രക്രിയക്ക് വിധേയയായി.
2004ല്‍ ഭര്‍ത്താവിന്റെ ആക്രമണത്തില്‍ വെടിയേറ്റാണ്‌ കോണി കള്‍പിന്റെ കവിളുകളും മൂക്കും അടക്കം മുഖം തകര്‍ന്നത്. അക്രമിക്ക് ഏഴ് വര്‍ഷം ശിക്ഷ ലഭിച്ചു.

മുഖം മാറ്റിവെക്കലിന് വിധേയരായവരില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ച വ്യക്തിയാണ് കോണി കള്‍പെന്ന് ആശുപത്രി വക്താവ് പറഞ്ഞു.

കോണി കള്‍പിന്റെ ശസ്ത്രക്രിയക്ക് മുമ്പ് രണ്ടു രോഗികള്‍ ഫ്രാന്‍സിലും ഒരാള്‍ ചൈനയിലുമാണ് മുഖം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയരായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.