ലോ​കം ഉ​റ്റു​നോ​ക്കു​ന്ന​ത്​ റ​ഷ്യ-യു.​എ​സ്​ ബ​ന്ധ​ത്തി​െൻറ ഭാ​വി

വാഷിങ്ടൺ: സിറിയൻ സർക്കാറി​െൻറ വ്യോമകേന്ദ്രത്തിൽ മിസൈൽ വർഷമുണ്ടായതോടെ ലോകം ഉറ്റുനോക്കുന്നത് റഷ്യ-യു.എസ് ബന്ധത്തി​െൻറ ഭാവി. റഷ്യയുടെ സഹായത്തിൽ പ്രവർത്തിക്കുന്ന ബശ്ശാർ അൽഅസദി​െൻറ ഭരണകൂടത്തിനെതിരായ നീക്കം റഷ്യയെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്.

അടുത്തയാഴ്ച യു.എസ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ റഷ്യ സന്ദർശിക്കാനിരിക്കെയാണ് ആക്രമണം നടന്നിരിക്കുന്നത്. ഡോണൾഡ് ട്രംപ് അധികാരമേറ്റശേഷം റഷ്യയും യു.എസും തമ്മിലുള്ള ബന്ധം കൂടുതൽ ഉൗഷ്മളമാവുമെന്ന് കരുതപ്പെട്ടിരുന്നു. ട്രംപി​െൻറ എതിരാളികൾ റഷ്യയുടെ സഹായത്തോടെയാണ് അദ്ദേഹം പ്രസിഡൻറ് പദവിയിലെത്തിയതെന്ന് ആരോപിക്കുകയുമുണ്ടായി. ടില്ലേഴ്സ​െൻറ റഷ്യൻ സന്ദർശനത്തിൽ റഷ്യയുമായി ബന്ധപ്പെട്ട് അമേരിക്കയിൽ നടക്കുന്ന അന്വേഷണങ്ങൾ ചർച്ചയാവുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

സിറിയയിൽ കഴിഞ്ഞദിവസത്തെ ആക്രമണത്തിന് തുടർച്ചയുണ്ടാകുമോ എന്നതിനനുസരിച്ചാവും റഷ്യ-യു.എസ് ബന്ധത്തി​െൻറ ഭാവിയെന്നാണ് രാഷ്ട്രീയ വിദഗ്ധർ വിലയിരുത്തുന്നത്. അതേസമയം, റഷ്യ സിറിയയിൽ സജ്ജീകരിച്ചെന്ന് പറയപ്പെടുന്ന മിസൈൽ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചും ആക്രമണം ചോദ്യങ്ങളുയർത്തുന്നുണ്ട്. ഇൗ സജ്ജീകരണങ്ങൾക്ക് യു.എസ് മിസൈലുകളെ തടയാനായിട്ടില്ല. പരസ്പര ഏറ്റുമുട്ടൽ ഒഴിവാക്കുന്നതിന് റഷ്യക്ക് ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതായും സംശയിക്കുന്നുണ്ട്.

എന്നാൽ, മോസ്കോയിൽനിന്ന് അനുവാദം വാങ്ങിയല്ല മിസൈൽ വർഷിച്ചതെന്ന് ടില്ലേഴ്സൺ വ്യക്തമാക്കി. യു.എസ് ആക്രമണം തുടരുകയാണെങ്കിൽ അന്താരാഷ്ട്ര തലത്തിൽ വിവിധ സമ്മർദതന്ത്രങ്ങൾ സ്വീകരിക്കാനാണ് സാധ്യതയുള്ളത്.

സിറിയൻ സർക്കാറിന് നൽകിക്കൊണ്ടിരിക്കുന്ന പിന്തുണ റഷ്യ പിൻവലിക്കാനുള്ള സാധ്യത ഇപ്പോൾ നിരീക്ഷകർ കാണുന്നില്ല. ബശ്ശാറി​െൻറ ഏറ്റവുംവലിയ ശക്തിയും ഇതുതന്നെയാണ്. സിറിയൻ സൈന്യത്തി​െൻറ വ്യോമപ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്ന് റഷ്യൻസേന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.
റഷ്യയുടെ പിന്തുണ തുടരുന്ന കാലത്തോളം ബശ്ശാറി​െൻറ അധികാരം നിലനിൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബശ്ശാറിനെ പുറത്താക്കി, പുതിയ സർക്കാറിന് രൂപം നൽകാനുള്ള യു.എൻ മധ്യസ്ഥതയിലുള്ള ചർച്ചകൾ ഫലംകണ്ടാൽ മാത്രമേ സിറിയൻ പ്രശ്നം സമാധാനപരമായി അവസാനിക്കുകയുള്ളൂ.
റഷ്യയും അമേരിക്കയും തമ്മിൽ പ്രത്യക്ഷയുദ്ധമാണ് പിന്നീടുള്ള വഴി. അത്തരമൊരു സാഹചര്യത്തിലേക്ക് നീങ്ങാൻ ഇരു രാജ്യങ്ങൾക്കും കഴിയില്ലെന്നാണ് പൊതുവെ കരുതപ്പെടുന്നത്.

Tags:    
News Summary - future of russia-us relation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.