വാഷിങ്ടൺ: പൊലീസിെൻറ വംശീയ അതിക്രമത്തിൽ ജോർജ് േഫ്ലായ്ഡ് കൊല്ലപ്പെട്ട സംഭവം അമേരിക്കയിൽ ആളിക്കത്തുന്നതിനിടെ യു.എസ് വ്യോമസേന മേധാവിയായി കറുത്ത വർഗക്കാരൻ. ജനറൽ ചാൾസ് ബ്രൗൺ ജൂനിയറിനെയാണ് വ്യോമസേനാ മേധാവിയായി സെനറ്റ് തെരഞ്ഞെടുത്തത്.
ജനറൽ ചാൾസിനെ മേധാവിയാക്കാനുള്ള തീരുമാനത്തിന് അമേരിക്കൻ ഉപരിസഭയായ സെനറ്റ് എതിരില്ലാതെ അംഗീകാരം നൽകി. വൈസ് പ്രസിഡന്‍റ് മൈക് പെൻസ് ആണ് ചരിത്ര പ്രധാന പ്രഖ്യാപനം നടത്തിയത്.
വ്യോമസേനാ മേധാവിയാകുന്ന ആദ്യ കറുത്ത വർഗക്കാരനാണ് ജനറൽ ചാൾസ് ബ്രൗൺ ജൂനിയർ. നിലവിൽ യു.എസ് പസഫിക് എയർഫോഴ്സിന്‍റെ ചുമതല വഹിക്കുകയാണ് ജനറൽ ബ്രൗൺ. ഫൈറ്റർ പൈലറ്റായ അദ്ദേഹം, 2900 മണിക്കൂർ യുദ്ധവിമാനം പറത്തിയിട്ടുണ്ട്. ഇതിൽ 130 മണിക്കൂർ യുദ്ധവേളയിലാണ്.
ടെക്സാസ് ടെക് യൂനിവേഴ്സിറ്റിയിൽ നിന്ന് ആർ.ഒ.റ്റി.സി പ്രോഗ്രാമിൽ ബിരുദം നേടിയ ജനറൽ ബ്രൗൺ, 1984ലാണ് സേനയുടെ ഭാഗമാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.