വാഷിങ്ടൺ: യുവനടിക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയ യു.എസ് മുൻ പ്രസിഡൻറ് ജോർജ് എച്ച്.ഡബ്ള്യു. ബുഷ് സംഭവത്തിൽ ക്ഷമാപണം നടത്തി. യുവ നടി ഹീതെർ ലിൻഡാണ് (34) തൊണ്ണൂറ്റിമൂന്നുകാരനായ ബുഷ് സീനിയറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്.
നാലു വർഷങ്ങൾക്കു മുമ്പ് ടെലിവിഷൻ സീരീസിെൻറ പ്രചരണപരിപാടിയിൽ പെങ്കടുക്കുന്നതിനിടെ ബുഷ് സീനിയറിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായതെന്ന് നടി ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തുകയായിരുന്നു. നടി പിന്നീട് ഇൻസ്റ്റഗ്രാം പോസ്റ്റ് പിൻവലിച്ചു. സംഭവം നടക്കുേമ്പാഴും ബുഷ് സീനിയർ വീൽചെയറിലായിരുന്നു.
ബുഷ് സീനിയർ പ്രളയത്തിലും കൊടുങ്കാറ്റിലും വീടും സമ്പത്തും നഷ്ട്ടപ്പെട്ടവർക്കുവേണ്ടി ധനസമാഹരണം നടത്തുകയും പരിപാടിക്ക് വേണ്ടി അവശതകൾ മറന്ന് പൊതുവേദിയിൽ എത്തുകയും ചെയ്തിരുന്നു. അതിനിടെയാണ് നടി തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡയയിൽ പങ്കുവെച്ചത്. മുൻ പ്രസിഡൻറ് എന്ന നിലയിലും അദ്ദേഹത്തിെൻറ പ്രവർത്തനങ്ങളിലും ബഹുമാനമുണ്ട്. എന്നാൽ ബുഷിൽ നിന്ന് അലോസരപ്പെടുത്തുന്ന അനുഭവം തനിക്കുണ്ടായെന്നും നടി വെളിപ്പെടുത്തി.
താൻ അഭിനയിച്ച പ്രശസ്ത ടെലിവിഷൻ ഷോയുടെ പ്രചരണ ചടങ്ങിലാണ് മുൻ പ്രസിഡൻറായിരുന്ന ബുഷ് സീനിയറെ കണ്ടത്. അദ്ദേഹം തനിക്ക് ഹസ്തദാനം ചെയ്തില്ല. ഒരുമിച്ചു ഫോട്ടോയെടുക്കുമ്പോൾ രണ്ടുവട്ടം ബുഷ് തന്നെ പിന്നിൽ തൊട്ടു. മൂന്നാം വട്ടവും ആവർത്തിക്കാൻ തുടങ്ങിയപ്പോൾ വീൽചെയറിന് അടുത്തുണ്ടായിരുന്ന ഭാര്യ ബാർബറ തടയുകയാണുണ്ടായത്. പിന്നീട് മോശം ഭാഷയിൽ തമാശ പറയുകയാണ് ബുഷ് ചെയ്തതെന്നും നടി ആരോപിക്കുന്നു.
ഹീതെർ ലിൻഡിെൻറ വെളിപ്പെടുത്തലിനെ തുടർന്ന് ബുഷ് സീനിയറിെൻറ വക്താവ് ക്ഷമാപണം നടത്തി. ഒരു സാഹചര്യത്തിലും ബുഷ് ഇത്തരത്തിൽ പെരുമാറില്ലെന്നും ബുഷിെൻറ തമാശ ലിൻഡക്ക് അനിഷ്ടമുണ്ടാക്കിയെങ്കിൽ നിർവ്യാജം മാപ്പുചോദിക്കുന്നുവെന്നും വക്താവ് അറിയിച്ചു. വീൽചെയറിലിരുന്ന് ഫോേട്ടാക്ക് പോസ് ചെയ്യുേമ്പാൾ കൈ നടിയുടെ പിറകിൽ തട്ടിയിരിക്കാം. എന്നാൽ നിഷ്കളങ്കമായ പെരുമാറ്റത്തിൽ അനിഷ്ടമുണ്ടായതിൽ അദ്ദേഹം ആത്മാർഥമായി ക്ഷമാപണം നടത്തുകയാണെന്നും വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.