ഇന്ത്യൻ വംശജയായ ​പെൺകുട്ടിക്കെതി​രെ അമേരിക്കയിൽ വംശീയാധിക്ഷേപം

ന്യൂയോർക്ക്: ഇന്ത്യൻ വംശജയായ പെൺകുട്ടി അമേരിക്കയിൽ വംശീയാധിക്ഷേപത്തിന് ഇരയായി. രജ്പ്രീത് ഹെർ എന്ന സിക്കു വംശജക്കു നേരെയാണ് ട്രെയിനിൽ വച്ച് സഹയാത്രികൻ വംശീയാധിക്ഷേപം നടത്തിയത്. സുഹൃത്തി​െൻറ പിറന്നാളാഘോഷത്തിൽ പെങ്കടുക്കാനായി ന്യൂയോർക്കിൽ നിന്നും മാൻഹാട്ടണിലേക്ക് പോവുകയായിരുന്നു പെൺകുട്ടി.

പശ്ചിമേഷ്യക്കാരിയാണെന്നു കരുതിയാണ് അമേരിക്കക്കാരൻ അധിക്ഷേപം ചൊരിഞ്ഞത്. ‘നീ ഇൗ രാജ്യത്തുള്ളവളല്ല, ലെബനിലേക്ക് തിരിച്ചു പോ’ എന്നാണ് ഇയാൾ ആക്രോശിച്ചതെന്ന് പെൺകുട്ടിപറഞ്ഞു. അമേരിക്കയിലെ പ്രശ്നങ്ങൾക്ക് കാരണം നിങ്ങളെപ്പോലുള്ളവരാണെന്നും ലെബനിലേക്ക് തിരികെ പോകുവെന്നും സഹയാത്രികൻ ട്രെയിനിൽ നിന്ന് ഇറങ്ങുന്നതു വരെ ആക്രോശിച്ചതായി രജ്പ്രീത് പറഞ്ഞു. അമേരിക്കയിൽ സൗതേഷ്യൻ വംശജർക്ക് നേരെ നടക്കുന്ന വംശീയ വെറിയുടെ ഏറ്റവും പുതിയ ഇരയാണ് രജ്പ്രീത്.

സഹയാത്രികരായ സ്ത്രീകൾ  സഹായത്തിനെത്തിയെന്നും പിന്തുണ നൽകുകയും പൊലീസിൽ പരാതിപ്പെടാൻ സഹായിക്കുകയും ചെയ്തെന്നും രജ്പ്രീത് മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - 'Go Back to Lebanon': Sikh-American Girl Racially Abused in New York Train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.