ഗ്വാ​ട്ട​മാ​ല​യും ഇ​സ്രാ​യേ​ലി​ലെ എം​ബ​സി ​ ജ​റൂ​സ​ല​മി​േ​ല​ക്ക്​ മാ​റ്റു​ന്നു

വാ​ഷി​ങ്​​ട​ൺ: തെ​ക്ക​ൻ അ​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ ഗ്വാ​ട്ട​മാ​ല​യും ഇ​സ്രാ​യേ​ലി​ലെ​ എം​ബ​സി തെ​ൽ​അ​വീ​വി​ൽ​നി​ന്ന്​ ജ​റൂ​സ​ല​മി​ലേ​ക്ക്​ മാ​റ്റു​ന്നു. യു.​എ​സ് എം​ബ​സി മാ​റ്റി​യ​തി​നു​ പി​ന്നാ​ലെ​യാ​ണ്​ ഗ്വാ​ട്ട​മാ​ല ​പ്ര​സി​ഡ​ൻ​റ്​ ജി​മ്മി മൊ​റാ​ലി​സി​​​​െൻറ പ്ര​ഖ്യാ​പ​നം. ​

ഇ​സ്രാ​യേ​ൽ അ​നു​കൂ​ല ലോ​ബി​യി​ങ്​ സം​ഘ​ട​ന​യാ​യ അ​മേ​രി​ക്ക​ൻ ഇ​സ്രാ​യേ​ൽ പ​ബ്ലി​ക്​ അ​​ഫ​യേ​ഴ്​​സ്​ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​ണ്​ ജി​മ്മി ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. മാ​തൃ​ക കാ​ണി​ച്ച​തി​ന്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​ന്​ ഗ്വാ​ട്ട​മാ​ല പ്ര​സി​ഡ​ൻ​റ്​ ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്​​തു.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ്​ യു.​എ​സ്​​​ എം​ബ​സി തെ​ൽ​അ​വീ​വി​ൽ​നി​ന്ന്​ ജ​റൂ​സ​ല​മി​ലേ​ക്ക്​ മാ​റ്റു​മെ​ന്ന്​ ട്രം​പ്​ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തി​നെ​തി​രെ യു.​എ​സ്​ ര​ക്ഷാ​സ​മി​തി​യി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം ഇ​ന്ത്യ അ​ട​ക്ക​മു​ള്ള ലോ​ക​രാ​ജ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച​പ്പോ​ൾ, ഗ്വാ​ട്ട​മാ​ല അ​ട​ക്കം ഏ​ഴു​ ചെ​റി​യ രാ​ഷ്​​ട്ര​ങ്ങ​ൾ മാ​ത്ര​മാ​ണ്​ എ​തി​ർ​ത്ത​ത്.

Tags:    
News Summary - Guatemala to move its embassy in Israel to Jerusalem-World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.