എച്ച്​-1ബി വിസ അപേക്ഷകൾ ഏപ്രിൽ ഒന്ന്​ മുതൽ സ്വീകരിക്കുമെന്ന്​ യു.എസ്

വാഷിങ്​ടൺ: എച്ച്​-1ബി വിസ അപേക്ഷകൾ ഏപ്രിൽ ഒന്ന്​ മുതൽ സ്വീകരിക്കുമെന്ന്​ യു.എസ്​ ഭരണകൂടം. 2021ലേക്കുള്ള വിസയുടെ ഇലക്​ട്രോണിക്​ രജിസ്​ട്രേഷനുള്ള നടപടികൾ പൂർത്തിയാക്കിയതായി യു.എസ്​ അധികൃതർ അറിയിച്ചു.

വിദേശികൾക്ക്​ യു.എസിൽ തൊഴിലെടുക്കാൻ അനുവദിക്കുന്ന സ​മ്പ്രദായമാണ്​ എച്ച്​-1ബി വിസ. ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളിൽ നിന്ന്​ ആയിരക്കണക്കിനാളുകളാണ്​ യു.എസിൽ എച്ച്​ -1ബി വിസ ഉപയോഗിച്ച്​ തൊഴിലെടുക്കാൻ എത്തുന്നത്​. 10 ഡോളർ നൽകി എച്ച്​-1ബി വിസക്കുള്ള വെബ്​സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

Tags:    
News Summary - H-1B Visa application-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.