ന്യൂയോർക്: എച്ച്1 ബി വിസ ലഭിക്കുക എന്നത് ഉയർന്ന ബിരുദം നേടിയ ഇന്ത്യൻ വിദ്യാർഥികെള സംബന്ധിച്ച് കൂടുതൽ വിഷമംപിടിച്ചതാകും. എച്ച്1 ബി വിസ രജിസ്ട്രേഷൻ ചട്ടങ്ങളെക്കുറിച്ചുള്ള അന്തിമ മാർഗരേഖ കഴിഞ്ഞ ദിവസം യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് പുറത്തിറക്കി. ഏപ്രിൽ മുതൽ നിയമം പ്രാബല്യത്തിൽ വരും.
യു.എസിലെ സർവകലാശാലകളിൽ നിന്ന് ഉന്നത ബിരുദം നേടുന്നവർക്കാണ് വിസചട്ടങ്ങളിൽ മുൻഗണന. അപേക്ഷകരിൽനിന്ന് നറുക്കെടുപ്പിലൂടെ വിസ നൽകേണ്ടുന്നവരെ തീരുമാനിക്കുന്ന ലോട്ടറി സമ്പ്രദായത്തിലും മാറ്റംവരുത്തും. പുതിയ ചട്ടപ്രകാരം നറുക്കെടുപ്പിൽ യു.എസിൽനിന്ന് ഉന്നത ബിരുദം നേടിയവർക്കായിരിക്കും മുൻഗണന. യു.എസ് ബിരുദമില്ലാത്ത ഇന്ത്യൻ വിദ്യാർഥികൾക്ക് ഇതു വെല്ലുവിളിയാകും. െഎ.െഎ.ടി/െഎ. െഎ.എം പോലുള്ള ഉന്നത സ്ഥാപനങ്ങളിൽനിന്ന് ബിരുദം നേടിയവരാണ് ഏറെപേരും.
യു.എസിൽ പ്രതിവർഷം പൊതുവിഭാഗത്തിൽ കോൺഗ്രസ് പരിധിവെച്ച 65,000ത്തിൽ കൂടുതൽ വിസ അേപക്ഷകരുണ്ടാകാറുണ്ട്. രാജ്യത്തെ പ്രമുഖ സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം 2000 കവിയും. ഇതിൽനിന്ന് കമ്പ്യൂട്ടർ അധിഷ്ഠിത തെരഞ്ഞെടുപ്പിലൂടെയാണ് വിസ നൽകേണ്ടവരെ കണ്ടെത്തുന്നത്. മാസ്റ്റേഴ്സ് കാപ് എന്നാണ് ഇൗ ലോട്ടറി സമ്പ്രദായം അറിയപ്പെടുന്നത്. വിദേശരാജ്യങ്ങളിലെ ഉന്നത യോഗ്യതയുള്ള യുവാക്കൾക്ക് യു.എസിൽ തൊഴിലെടുക്കാൻ അനുമതി നൽകുന്നതാണ് എച്ച്1 ബി വിസ. ഇന്ത്യയിലെ െഎ.ടി ബിരുദധാരികളാണ് വിസ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.