വാഷിങ്ടൺ: യു.എസിൽ എച്ച്-1ബി വിസ കൈവശമുള്ളവരുടെ പങ്കാളികളും എച്ച്-4 വിസയുള്ളവരുമായവർക്ക് ജോലി ചെയ്യാനുള്ള അനുമതിപത്രം റദ്ദാക്കാനുള്ള ട്രംപ് ഭരണകൂടത്തിെൻറ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. യു.എസിലെ നിയമ നിർമാതാക്കൾക്കും െഎ.ടി വ്യവസായത്തിനുമൊപ്പം േഫസ്ബുക്കും തീരുമാനത്തിനെതിരെ പ്രതിഷേധമറിയിച്ചു.
ഇത്തരത്തിൽ എച്ച്-4 വിസ കൈവശമുള്ളവരിലേറെയും സ്ത്രീകളായ ഇന്ത്യൻ തൊഴിലാളികളാണ്. എച്ച്1 ബി വിസക്കാരുടെ പങ്കാളികളായ എച്ച് -4 വിസക്കാർക്ക് യു.എസിൽ ജോലി ചെയ്യുന്നതിന് ഒബാമയുടെ ഭരണകാലത്ത് അനുവദിച്ച അനുമതിപത്രമാണ് ഇപ്പോൾ പിൻവലിക്കാനൊരുങ്ങുന്നത്.
അമേരിക്കയിലെ തൊഴിലിടങ്ങളിൽനിന്ന് പതിനായിരക്കണക്കിന് തൊഴിലാളികളെ ഒഴിവാക്കുന്ന ഇൗ നിയമം നടപ്പാക്കുന്നത് പിൻവലിക്കണമെന്നും ഇത് അവരുടെ കുടുംബങ്ങളെ തകർക്കുകയും നമ്മുടെ സമ്പദ് വ്യവസ്ഥക്ക് മുറിവേൽപിക്കുകയും ചെയ്യുമെന്നും ഫേസ്ബുക്ക്, ഗൂഗ്ൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികൾ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.