വാഷിങ്ടൺ: അമേരിക്കയിലെ സ്കൂളിൽ വികൃതി കാണിച്ച എട്ടുവയസ്സുകാരിയുടെ ഹിജാബ് വലിച്ചൂരിയെടുത്ത അധ്യാപകനെ പിരിച്ചുവിട്ടു. ഓഗൻതെഗ എദ എന്ന അധ്യാപകനാണ് വിദ്യാർഥിയുടെ ഹിജാബ് വലിച്ചൂരിയത്. ബ്രോക്സിലെ ബെനിങ്ടൺ സ്കൂളിലാണ് സംഭവം. ക്ലാസിൽ വികൃതി കാണിച്ച പെൺകുട്ടി അനുമതിയില്ലാതെ കസേരയിൽ കയറിയിരുന്നതാണ് അധ്യാപകനെ ചൊടിപ്പിച്ചത്.
കുട്ടി അനുസരിക്കാതെ വന്നപ്പോഴാണ് ഹിജാബ് വലിച്ചൂരിയതെന്നാണ് അധ്യാപകെൻറ വാദം. ഹിജാബ് ഊരുന്നതിനിടെ കുട്ടിയുടെ വലതുകണ്ണിന് പരിക്കേറ്റിട്ടുണ്ട്. അധ്യാപകെൻറ നടപടി ന്യായീകരിക്കാൻ കഴിയില്ലെന്നറിയിച്ച വിദ്യാഭ്യാസവകുപ്പിെൻറ വക്താവ് ഇദ്ദേഹത്തെ സ്കൂളിൽനിന്നും പിരിച്ചുവിട്ടതായി അറിയിച്ചു.
കഴിഞ്ഞയാഴ്ച നടന്ന സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ ശേഷമാണ് പിരിച്ചുവിട്ടതായ വിവരം പുറത്തുവിട്ടത്. അമേരിക്കയിലുടനീളം ഹിജാബ് ധരിക്കുന്ന വിദ്യാർഥികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.