വാഷിങ്ടൺ: യുദ്ധോത്സുകമായ വാക്കുകളിലൂടെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഉത്തര കൊറിയയെ ആണവയുദ്ധത്തിന് പ്രകോപിപ്പിക്കുകയാണെന്ന് മുൻ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിൻറൻ. പ്രശ്നത്തിന് നയതന്ത്രതലത്തിൽ പരിഹാരം തേടുകയാണ് വേണ്ടത്. ഇറാനുമായുള്ള ആണവ കരാറിൽനിന്ന് പിൻവാങ്ങുമെന്ന ട്രംപിെൻറ പ്രഖ്യാപനത്തെയും ഹിലരി വിമർശിച്ചു. കരാറിൽനിന്നു പിന്മാറുന്നത് അപകടകരമാണ്.
വർഷങ്ങളായി യു.എസ് വളർത്തിക്കൊണ്ടുവന്ന വിശ്വാസ്യതയെയാണ് ട്രംപ് അട്ടിമറിച്ചിരിക്കുന്നത്. ലോകത്തിനു മുന്നിൽ രാജ്യം ചെറുതാകും. ഇത് അമേരിക്കയുടെ സഖ്യകക്ഷികളെയും വ്യാകുലപ്പെടുത്തുന്നുണ്ടെന്നും ഹിലരി ചൂണ്ടിക്കാട്ടി. ബറാക് ഒബാമ പ്രസിഡൻറായിരുന്നപ്പോഴാണ് (2009- 2013) ഹിലരി വിദേശകാര്യ സെക്രട്ടറിയായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.