വാഷിങ്ടൺ: കോവിഡ് വ്യാപനത്തിന് മുമ്പുതന്നെ മരവിപ്പിലായിരുന്ന ആഗോള സാമ്പത്തി ക മേഖല 2020ൽ കടുത്ത മാന്ദ്യത്തിെൻറ പിടിയിലാകുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എ ഫ്) മേധാവി ക്രിസ്റ്റലീന ജോർജിയേവ. വികസ്വര രാജ്യങ്ങൾക്കും ധനകാര്യ വിദഗ്ധർക്കും മുന്നിൽ കടുത്ത വെല്ലുവിളിയാണ് പുതിയ സാഹചര്യം ഉയർത്തുന്നത്.
2020െൻറ ആദ്യ പകുതിയിൽ ലോകമാകെ സാമ്പത്തിക ഞെരുക്കമുണ്ടാകും. ആഗോള വ്യാപാരത്തിലെ തടസ്സങ്ങൾ, വിദേശ നിക്ഷേപത്തിലെ കുറവ്, മൂലധന അപര്യാപ്തത എന്നിവയെല്ലാം തിരിച്ചടികളാണ്.
കോവിഡ് പരക്കുന്നതിെൻറ വേഗവും വ്യാപ്തിയും സംബന്ധിച്ച അനിശ്ചിതത്വം കണക്കുകൂട്ടലുകളെ അപ്രസക്തമാക്കുകയാണ്. വർഷത്തിെൻറ മൂന്നാം പാദത്തോടെ നേരിയ പുരോഗതി ഉണ്ടാകാമെങ്കിലും 2021ഓടെ മാത്രമേ തിരിച്ചുവരവ് തുടങ്ങൂവെന്നും ജോർജിയേവ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.