ഇന്ത്യ പ്രസ്ക്ലബ് ദേശീയ സമ്മേളനം ആഗസ്റ്റ് 24 മുതൽ ചിക്കാഗോയിൽ

അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരൂടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാമത് ദേശീയ സമ്മേളനം 2017 ആഗസ്റ്റ് 24, 25, 26 തീയതികളില്‍ ചിക്കാഗോ ഇറ്റാസ്കയിലുള്ള ഹോളിഡേ ഇന്‍ ഹോട്ടലില്‍. ഇന്ത്യാ പ്രസ്ക്ളബിന്‍റെ ഏഴ് ചാപ്റ്ററുകളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍, വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തില്‍ സര്‍വസ്പര്‍ശിയായി പ്രവൃത്തിക്കു സാമുഹിക -സാംസ്കാരിക സംഘടനാ പ്രതിനിധികള്‍, കേരളത്തില്‍ നിന്നുള്ള മാധ്യമ-രാഷ്രടീയ പ്രമുഖര്‍, സാഹിത്യപ്രവര്‍ത്തകര്‍ എിവര്‍ പങ്കെടുക്കും.

വടക്കേ അമേരിക്കയിലെ മലയാളി സമൂഹം അഭിമുഖികരിക്കു വിവിധ വിഷയങ്ങളെ ആസ്പദമാക്കി മാധ്യമപ്രവര്‍ത്തകര്‍ നയിക്കുന്ന ചര്‍ച്ചകള്‍, പ്രബന്ധാവതരണം, സെമിനാറുകള്‍ തുടങ്ങിയവയാണ് ഏഴാം ദേശീയ സമ്മേളനത്തിന്‍്റെ സവിശേഷത. പ്രാദേശിക സംഘടനകള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ സമ്മേളനത്തിന്‍റെ മാറ്റ് കൂട്ടും.

ഇന്ത്യാപ്രസ് ക്ളബ് നോര്‍ത്ത് അമേരിക്ക 2006 ലാണ് രൂപം കൊണ്ടത്. സ്ഥാപക പ്രസിഡന്‍്റായിരു ജോര്‍ജ് ജോസഫിന്‍റെ നേതൃത്വത്തില്‍ ആദ്യത്തെ ദേശീയസമ്മേളനം 2006ല്‍ ന്യുയോര്‍ക്കില്‍ നടത്തപ്പെട്ടു. പിന്നീട് പ്രസിഡന്‍്റായ ജോസ് കണിയാലിയുടെ നേതൃത്വത്തില്‍ 2008ലും 2009 ലും യഥാക്രമം ചിക്കാഗോയിലും ന്യൂജേഴ്സിയിലും ദേശീയസമ്മേളനം നടത്തി. തുടര്‍ന്ന പ്രസിഡന്‍്റുമാരായ റെജി ജോര്‍ജ്, മാത്യൂ വര്‍ഗീസ് എന്നിവരുടെ സംഘാടകമികവിന്‍റെ നിദര്‍ശനങ്ങളായിരുന്നു 2011ലും 2013ലും ന്യൂജേഴ്സിയില്‍ കൂടിയ ദേശീയസമ്മേളനം. 2015ല്‍ അത്തെ പ്രസിഡന്‍്റ് ടാജ് മാത്യൂവിന്‍്റെ നേതൃത്വത്തില്‍ ചിക്കാഗോയില്‍ വിപുലമായ ദേശിയ സമ്മേളനം നടത്തി.

കേരളത്തിലെ മുഖ്യധാരാ മാധ്യമപ്രവര്‍ത്തകരായ തോമസ് ജേക്കബ്, ഡി. വിജയ മോഹന്‍, സന്തോഷ് ജോര്‍ജ് ജേക്കബ് (എല്ലാവരും മലയാള മനോരമ) മനോരമ ചാനല്‍ തലവനായ ജോണി ലൂക്കോസ്, ശ്രീകണ്ഠന്‍ നായര്‍, എം.ജി. രാധാകൃഷണന്‍, ബിനു വി. ജോൺ (എല്ലാവരും ഏഷ്യാനെറ്റ്), ജോൺ ബ്രിട്ടാസ്, പ്രഭാ വര്‍മ (കൈരളി ടി വി), എന്‍.പി. രാജേന്ദ്രന്‍ (മാതൃഭൂമി), സൂര്യാ ടി.വി. ന്യൂസ് ഹെഡായിരു റോയ് മാത്യൂ, പി.വി ജോസഫ് (ഇന്ത്യാ ടുഡേ), ബി.സി. ജോജൊ (കേരളകൗമുദി), 2ജി സ്പെക്ര്ടം അഴിമതി പുറത്തു കൊണ്ടുവന്ന ഗോപീകൃഷ്ണന്‍ തുടങ്ങിയവര്‍ വിവിധ സമ്മേളനങ്ങളെ സാന്നിധ്യം കൊണ്ട് അനുഗ്രഹിച്ച നാട്ടിലെ മുഖ്യധാര മാധ്യമ പ്രവര്‍ത്തകരായിരുന്നു.

മുൻ കേന്ദ്രമന്ത്രി ഇ. അഹമദ്, മുൻ മന്ത്രിമാരായ മോന്‍സ് ജോസഫ്, ബിനോയ് വിശ്വം, ചീഫ് വിപ്പായിരു തോമസ് ഉണ്ണിയാടന്‍, എം.പിമാരായിരു വി. ബാലഗോപാല്‍, എം.ബി. രാജേഷ്, ജോസ്കെ. മാണി, എം.എൽ.എമാരായ ജോഷി അഗസ്റ്റിന്‍, വി.ടി. ബല്‍റാം, വി.ഡി. സതീശന്‍, രാജു എബ്രഹാം, വീണ ജോര്‍ജ് തുടങ്ങിയവര്‍ വിവിധ ദേശീയ സമ്മേളനങ്ങളെ ധന്യമാക്കിയ സാന്നിധ്യങ്ങളാണ്. 2013ലെ ദേശിയ സമ്മേളനത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും ഇന്ത്യാ പ്രസ് ക്ളബിന്‍റെ മാധ്യമശ്രീ പുരസ്കാരദാന ചടങ്ങില്‍ ഒന്നിച്ചു പങ്കെടുത്ത് സമ്മേളനം അവിസ്മരണിയമാക്കിയവരാണ്.

അടുത്ത ആഗസ്റ്റ് 24, 25, 26 തീയതികളില്‍ ചിക്കാഗോയില്‍ നടക്കു എഴാം ദേശീയ സമ്മേളനം സര്‍വകാല വിജയമാക്കാന്‍ ശിവന്‍ മുഹമ്മ (നാഷണല്‍ പ്രസിഡന്‍റ്), ഡോ. ജോര്‍ജ് എം. കാക്കനാട്ട് (സെക്രട്ടറി), ജോസ് കാടപ്പുറം (ട്രഷറര്‍), രാജു പള്ളത്ത് (വൈസ് പ്രസിഡന്‍റ്),  പി.പി. ചെറിയാന്‍ (ജോയിന്‍റ് സെക്രട്ടറി), സുനില്‍ തൈമറ്റം (ജോയിന്‍റ് ട്രഷറര്‍), ജീമോന്‍ ജോര്‍ജ്, ജയിംസ് വര്‍ഗീസ്, മധു കൊട്ടാരക്കര (പ്രസിഡന്‍റ് ഇലക്ട്), ടാജ് മാത്യൂ (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), വിന്‍സന്‍റ് ഇമ്മാനുവല് ‍(വൈസ് ചെയര്‍മാന്‍), റീജ്യണല്‍ വൈസ് പ്രസിഡന്‍റ്മാരായ കെ. കൃഷ്ണ കിഷോര് ‍(ന്യൂയോര്‍ക്ക്), ജോബി ജോര്‍ജ് (ഫിലാദല്‍ഫിയ), ബിജു സഖറിയ (ചിക്കാഗോ), ബിജിലി തോമസ് (ഡാളസ്), അനില്‍ ആറന്മുള (ഹൂസ്റ്റൺ), മനു വര്‍ഗീസ് (കാലിഫോര്‍ണിയ) തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

പ്രവേശനം സൗജന്യമായ ഈ സമ്മേളനത്തിലേക്ക് വടക്കേ അമേരിക്കയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സംഘടനകളെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

Tags:    
News Summary - india press club of north america national meeting in chicago

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.