വാഷിങ്ടൺ: ധനകമ്മി ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് ഭീഷണി ആവാതിരിക്കാൻ കൂടുതൽ കരു തൽ വേണമെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) മുഖ്യസാമ്പത്തിക വിദഗ്ധ ഗീത ഗേ ാപിനാഥ്. വിവിധ മേഖലകളിലെ തിരിച്ചടിയാണ് ഇന്ത്യയിൽ മാന്ദ്യത്തിന് കാരണം.
ഓട്ടോമൊബൈൽ, റിയൽ എസ്റ്റേറ്റ്, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പരിതാപകരമായ അവസ്ഥ തുടങ്ങിയവ മാന്ദ്യത്തിലേക്ക് നയിച്ച ഘടകങ്ങളാണ്. സാമ്പത്തിക മേഖല നേരെയാക്കാൻ ധനമന്ത്രി നിർമല സീതാരാമൻ കൂടുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ചാൽ 2020ൽ ഇന്ത്യ ഏഴ് ശതമാനം വളർച്ച കൈവരിക്കും.
കോർപറേറ്റ് നികുതി ഇന്ത്യ വെട്ടിക്കുറച്ചെങ്കിലും അത് റവന്യൂ വരുമാനത്തിലുണ്ടാക്കുന്ന കുറവ് എങ്ങനെ പരിഹരിക്കുമെന്ന് വ്യക്തമല്ല. ഈ സാഹചര്യമാണ് ധനകമ്മി കൂട്ടാൻ ഇടയാക്കുന്നതെന്നും മലയാളി കൂടിയായ ഗീത ഗോപിനാഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.