വാഷിങ്ടൺ: യു.എസിൽ വധശിക്ഷക്കു വിധിക്കപ്പെട്ട ആദ്യ ഇന്ത്യൻ-അമേരിക്കൻ വംശജെൻറ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കും. െഫബ്രുവരി 23നായിരുന്നു ആന്ധ്രപ്രദേശ് സ്വദേശിയായ രഘുനന്ദൻ യൻദാമുരിയുടെ (32) വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, 2015ൽ പെൻസൽവേനിയ ഗവർണർ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ പ്രഖ്യാപിച്ച മൊറേട്ടാറിയം നിലനിൽക്കുന്നതിനാൽ വധശിക്ഷ നീണ്ടേക്കുമെന്നാണ് സൂചന.
2014ലാണ് 10 മാസം പ്രായമായ കുഞ്ഞിനെയും കുഞ്ഞിെൻറ അമ്മൂമ്മ സത്യവതി വെന്നയെയും കൊലപ്പെടുത്തിയ കേസിൽ രഘുനന്ദൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷക്ക് വിധിച്ചത്. പെൻസൽവേനിയയിലെ ജയിലിൽ കനത്ത സുരക്ഷയിലാണ് രഘുനന്ദൻ ഇേപ്പാൾ കഴിയുന്നത്. ഗവർണർ മൊറേട്ടാറിയം പിൻവലിക്കുന്നതിനു പിന്നാലെ രഘുനന്ദനെൻറ വധശിക്ഷ അതിവേഗം നടപ്പാക്കുമെന്ന് അധികൃതർ പറഞ്ഞു. മോചനദ്രവ്യം ആവശ്യപ്പെടുന്നതിനായി അടുത്ത വീട്ടിലെ പത്തുമാസം പ്രായമുള്ള കുഞ്ഞിെന തട്ടിയെടുക്കാൻ നടത്തിയ ശ്രമം ചെറുക്കുന്നതിനിടെ അമ്മൂമ്മ െകാല്ലപ്പെടുകയായിരുന്നു. പിന്നീട് കുഞ്ഞും മരിച്ചു. അമേരിക്കയിൽ വധശിക്ഷക്ക് വിധിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വംശജനാണ് രഘുനന്ദൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.