വാഷിങ്ടൺ:: യു.എസിലെത്തിയ മനുഷ്യാവകാശ പ്രവർത്തകനും ഇന്ത്യൻ വംശജനുമായ രവി രഗ്ബീറിനെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കും. വെള്ളിയാഴ്ച ന്യൂയോർക്കിലെത്തിയ രവി രഗ്ബീറിനെ എമിഗ്രേഷൻ ആൻഡ് കസ്റ്റംസ് വിഭാഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റുചെയ്ത അദ്ദേഹത്തെ ഉടനെതന്നെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നയാളാണ് രവി. കൂടാതെ അഭയാർഥി കൂട്ടായ്മയായ ന്യൂ സാങ്ച്വറി കൊളീഷെൻറ ഡയറക്ടർ കൂടിയാണ് ഇദ്ദേഹം. സംഭവമറിഞ്ഞ് ഫെഡറൽ ഒാഫിസിനു മുന്നിൽ ഇേന്താ-അമേരിക്കക്കാർ ഉൾെപ്പടെ നിരവധി പേരെത്തി പ്രതിഷേധം അറിയിച്ചിരുന്നു.
അതേസമയം, രവിയുടെ കുടിയേറ്റത്തെ സംബന്ധിച്ച കേസ് 12 വർഷമായി നിലനിൽക്കുകയാണെന്നും അതിനാൽ, രവിക്ക് യു.എസിൽ നിയമപരമായി കഴിയാൻ സാധിക്കില്ലെന്നും യു.എസ് എമിഗ്രേഷൻ വിഭാഗം മേധാവി അറിയിച്ചു. ട്രംപ് ഭരണകൂടത്തിെൻറ ഹിംസാത്മക നിലപാടാണ് ഇതിൽനിന്നും വ്യക്തമാകുന്നതെന്നും രവിയെ ഉടൻതന്നെ മോചിപ്പിക്കണമെന്നും ഡെമോക്രാറ്റിക് േനതാവ് ജോയ് ക്രൗളി പറഞ്ഞു. 1991ൽ സന്ദർശക വിസയിലാണ് കരീബിയൻ രാജ്യമായ ട്രിനിഡാഡ്-ടുേബഗോയിൽനിന്ന് ഇദ്ദേഹം അമേരിക്കയിലെത്തുന്നത്. 1994ൽ അമേരിക്കൻ പൗരത്വവും ലഭിച്ചു. ഇതിനുമുമ്പ് 2006 മുതൽ 22 മാസത്തേക്ക് യു.എസ് വിലക്കേർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.