വാഷിങ്ടൺ: അമേരിക്കയിൽ ഇന്ത്യൻ വംശജരായ ദമ്പതികൾ മകളുടെ മുൻ കാമുകെൻറ വെടിയേറ്റ് കൊല്ലപ്പെട്ടു. സംഭവം നടന്ന വീട്ടിൽ മുൻ കാമുകനെയും മരിച്ച നിലയിൽ കാണപ്പെട്ടു. മിർസ ടാറ്റ്ലിക് എന്ന 24കാരനാണ് സിലിക്കൺ വാലിയിലെ െഎ.ടി എക്സിക്യൂട്ടിവായ നരേൻ പ്രഭുവിനെയും ഭാര്യ റെയ്ന സികെയ്രയെയും വെടിവെച്ച് കൊന്നത്. കാലിഫോർണിയയിലെ സി.ബി.എസ് സാൻഫ്രാൻസിസ്കോയിലെ സാൻ ജോസിലുള്ള ഇവരുടെ വസതിയിൽ വെള്ളിയാഴ്ചയാണ് സംഭവം.
മറ്റൊരു സംസ്ഥാനത്ത് താമസിക്കുന്ന മകൾ റെയ്ച്ചൽ പ്രഭു വെടിവെപ്പ് നടക്കുേമ്പാൾ വീട്ടിലുണ്ടായിരുന്നില്ല. പ്രണയബന്ധം വേർപ്പെടുത്തിയ യുവതിയോടുള്ള പ്രതികാരം തീർക്കാനാണ് അവരുടെ മാതാപിതാക്കളെ കൊല ചെയ്തതെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. പ്രതിയുമായി പ്രഭുവിെൻറ മകൾക്ക് പ്രണയമുണ്ടായിരുന്നെന്നും എന്നാൽ, കഴിഞ്ഞവർഷം അത് അവസാനിപ്പിച്ചതാണെന്നും സാൻ ജോസ് പൊലീസ് മേധാവി എഡ്ഡി ഗാർഷ്യ പറഞ്ഞു.
കൊലപാതകിയെന്ന് സംശയിക്കുന്ന മിർസ നേരത്തെ ഇവരുമായി കലഹമുണ്ടാക്കിയിട്ടുണ്ടെന്നും ഇയാളോട് യുവതിയിൽനിന്ന് അകന്നുനിൽക്കണമെന്ന് പൊലീസ് ഉത്തരവുണ്ടായിരുന്നുവെന്നും ഗാർഷ്യ പറഞ്ഞു. ദമ്പതികളുടെ കൊലപാതക സംഭവം പ്രഭുവിെൻറ 20കാരനായ മകനാണ് പൊലീസിനെ അറിയിച്ചത്.
വിവരമറിഞ്ഞ് പൊലീസ് ഇവർ താമസിക്കുന്ന ലൗറ വല്ലെ ലെയ്നിലെത്തുേമ്പാൾ വെടിയേറ്റ നിലയിൽ പ്രഭു വീടിെൻറ വാതിൽക്കൽ കിടക്കുന്നുണ്ടായിരുന്നു.
പൊലീസ് എത്തുേമ്പാൾ പ്രഭുവിെൻറ ഭാര്യയും 13കാരനായ മകനും കൊലപാതകിയും വീട്ടിലുണ്ടായിരുന്നു. തുടർന്ന് പ്രതിയെ കീഴടക്കാൻ പൊലീസ് അടിയന്തരനീക്കം തുടങ്ങി. 13കാരനെ പ്രതി മോചിപ്പിച്ചു. എന്നാൽ, അയാൾ കീഴടങ്ങാൻ തയാറായില്ല. തുടർന്ന് പൊലീസ് വീടിനകത്തേക്ക് കടന്നപ്പോഴാണ് പ്രഭുവിെൻറ ഭാര്യയെയും പ്രതിയെയും മരിച്ചനിലയിൽ കണ്ടതെന്നും പൊലീസ് മേധാവി ഗാർഷ്യ പറഞ്ഞു. പ്രതി എങ്ങനെയാണ് മരിച്ചതെന്നത് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.