റോം: ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ 1924ൽ ആലുവയിൽ നടന്ന സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികത്തിൽ, ചരിത്രപ്രാധാന്യമുള്ള ഈ സംഭവത്തോടുള്ള ആദരമായി ആഗോള കത്തോലിക്ക സഭയുടെ ആസ്ഥാനമായ വത്തിക്കാനിൽ സർവമത സമ്മേളനം നടത്തുന്നു. വത്തിക്കാനിലെ ‘ഡികാസ്റ്ററി ഫോർ ഇന്റർ റിലീജിയസ് ഡയലോഗും’ ശിവഗിരി മഠവും ചേർന്നാണ് നവംബർ 30ന് പരിപാടി നടത്തുന്നത്.
ഫ്രാൻസിസ് മാർപാപ്പ അനുഗ്രഹ പ്രഭാഷണം നടത്തും. ലോക പ്രശസ്തരായ പണ്ഡിതരും മതവിശാരദൻമാരും തത്വചിന്തകരും പങ്കെടുക്കും. ലോകമെമ്പാടും പലവിധത്തിലുള്ള മത സംഘർഷങ്ങൾ നടക്കുന്ന വേളയിൽ മാനവികതയിലൂന്നിയ നാരായണ ഗുരുവിന്റെ ലോകവീക്ഷണം ചർച്ച ചെയ്യുന്നതിൽ ഏറെ പ്രസക്തിയുണ്ടെന്ന് വത്തിക്കാൻ സമ്മേളനത്തോടനുബന്ധിച്ച് സ്വാമി സച്ചിദാനന്ദയുടെ ‘സർവമത സമ്മേളനം’ എന്നക കൃതി തർജമ ചെയ്ത ഇറ്റാലിയൻ പണ്ഡിത ഡോ.സബ്രീന ലെയ് പറഞ്ഞു. ആഘോഷത്തിൽ ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവരും സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.