റിയോ ഡെ ജനീറോ: ഇന്ത്യൻ ശാസ്ത്രഗവേഷകൻ രവിപ്രകാശിന് 25,000 ഡോളറിെൻറ (ഏകദേശം 18,01,050 രൂ പ) ബ്രിക്സ് യങ് ഇനവേറ്റർ പുരസ്കാരം. ചെറുകിട ഗ്രാമീണ കർഷകർക്കായി പാൽ ശീതീകരണ കേന്ദ്രം തദ്ദേശീയമായി വികസിപ്പിച്ചെടുത്തതിനാണ് പുരസ്കാരം. ബംഗളൂരുവിലെ ഐകാർ നാഷനൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണ് രവിപ്രകാശ് പിഎച്ച്.ഡി കരസ്ഥമാക്കിയത്.
ബ്രസീലിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായുള്ള യുവശാസ്ത്രജ്ഞരുടെ സമ്മേളനത്തിൽ പങ്കെടുക്കുന്ന 21 അംഗസംഘത്തിൽ ഇദ്ദേഹവുമുണ്ട്. ആദ്യമായാണ് ഇന്ത്യൻ ശാസ്ത്രജ്ഞന് ഇത്തരമൊരു പുരസ്കാരം ലഭിക്കുന്നത്. ബിഹാർ സ്വദേശിയാണ് രവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.