വാഷിങ്ടൺ: അമേരിക്കയുടെ ‘സീറോ ടോളറൻസ്’ നിലപാടിെൻറ ഇരകളിൽ ഇന്ത്യൻ യുവതിയും. ആദ്യമായാണ് ഇന്ത്യൻ വംശജ അമേരിക്കൻ നയത്തിെൻറ ഇരയായ വാർത്തകൾ വരുന്നത്.
മെക്സിക്കോയിൽ നിന്ന് അമേരിക്കയിൽ അഭയം തേടി അനധികൃതമായി അതിർത്തി കടന്ന ഇന്ത്യൻ യുവതിയെയും അഞ്ചുവയസുള്ള ഭിന്നശേഷിക്കാരനായ മകനെയുമാണ് അധികൃതർ വേർപിരിച്ചതായി റിപ്പോർട്ടുള്ളത്. ട്രംപ് സർക്കാറിെൻറ ‘സീറോ ടോളറൻസ്’ നടപടിയുടെ ഭാഗമായാണ് മാതാവിൽ നിന്നും കുട്ടിെയ വേർപിരിച്ചത്. നിലവിൽ 2000 ത്തോളം കുട്ടികളെ ഇങ്ങനെ രക്ഷിതാക്കളിൽ നിന്ന് േവർപിരിച്ചിട്ടുണ്ട്. അധികൃതരുടെ ഇൗ നടപടി രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.
നിയമനടപടിക്കായി കോടതിയിൽ ഹാജരാക്കിയ ഭാവൻ പേട്ടൽ എന്ന 33കാരിക്ക് 30,000 ഡോളറിെൻറ ബോണ്ട് അരിസോന്ന കോടതി അനുവദിച്ചു. എന്നാൽ കുഞ്ഞുമായി ഒന്നിക്കാൻ സാധിച്ചോ എന്ന കാര്യം വ്യക്തമല്ല.
കുട്ടികളെ വേർപിരിക്കുന്ന നടപടിയിൽ അന്താരാഷ്ട്രത തലത്തിൽ കൂടി പ്രതിേഷധം ഉയർന്നതോടെ ഇനി രക്ഷിതാക്കളിൽ നിന്ന് കുട്ടികളെ അകറ്റരുതെന്ന് എക്സിക്യൂട്ടീവ് ഒാർഡർ ട്രംപ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇന്ത്യൻ യുവതിയെയും കുട്ടിയെയും വേർപിരിച്ചത് എന്നാണെന്ന് വ്യക്തമല്ല.
ഗുജറാത്ത് സ്വദേശിയായ ഭാവൻ അഹമ്മദാബാദിൽ നിന്ന് ഗ്രീസ്- മെക്സിക്കോ വഴിയാണ് യു.എസിെലത്തിയത്. കൂടുതൽ ഇന്ത്യക്കാരെ അനധികൃത കുടിയേറ്റത്തിന് തടവിലാക്കിയിട്ടുണ്ടോ എന്ന കാര്യവും വ്യക്തമല്ല. 200ലേറെ ഇന്ത്യക്കാൻ അനധികൃത കുടിയേറ്റക്കാരായി ഉണ്ടെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.