ഇറാൻ ആണവകരാറിൽ നിന്ന്​ പിന്മാറുമെന്ന്​ ട്രംപ്​

വാഷിങ്​ടൺ: 2015ൽ ​ഇ​റാ​നുമായി ഏർപ്പെട്ട ആ​ണ​വ​ക​രാ​റി​ൽ നി​ന്ന്​ പിന്മാറുമെന്ന്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ​ട്രംപ്​. കരാറുകളിൽ വച്ച്​ ഏറ്റവും മോശമായ കരാറാണിത്​. തീവ്രവാദത്തെ ​പ്രോൽസാഹിപ്പിക്കുന്ന രാജ്യമാണ്​ ഇറാനെന്നും ട്രംപ്​ പറഞ്ഞു.

2015 ഒ​ക്​​ടോ​ബ​റി​ലാ​ണ്​ ഇ​റാ​നും വ​ൻ​ശ​ക്​​തി​ക​ളു​ം ത​മ്മി​ലു​ള്ള ഉ​ട​മ്പ​ടി ഒ​പ്പു​വെ​ച്ച​ത്. ഇ​റാ​ൻ ആ​ണ​വ​പ​ദ്ധ​തി​ക​ൾ കു​റ​ക്കു​ന്ന​തി​നു​പ​ക​ര​മാ​യി യു.​എ​സ്​ ഉ​പ​രോ​ധം എ​ടു​ത്തു​മാ​റ്റു​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്​​ഥ. യു.​എ​സി​നെ കൂ​ടാ​തെ യൂ​റോ​പ്യ​ൻ യൂ​നി​യ​നും  ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ്, ജ​ർ​മ​നി, റ​ഷ്യ, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളും ക​രാ​റി​ൽ ഭാ​ഗ​ഭാ​ക്കാ​ണ്. 

ഇ​റാ​ൻ യു​റേ​നി​യം സ​മ്പു​ഷ്​​ടീ​ക​ര​ണം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ക​രാ​റി​ൽ വ്യ​വ​സ്​​ഥ​യു​ണ്ട്. ക​രാ​ർ ന​ട​പ്പാ​യ​തോ​ടെ ഇ​റാ​നെ​തി​രെ ചു​മ​ത്തി​യി​രു​ന്ന യു.​എ​ൻ, യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ ഉ​പ​രോ​ധ​ങ്ങ​ളും എ​ടു​ത്തു​മാ​റ്റി. ഇ​റാ​നു​മാ​യി വ്യാ​പാ​ര​ബ​ന്ധം തു​ട​ർ​ന്ന ​ഇ​ത​ര​വ്യ​ക്തി​ക​ൾ​ക്കും സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ഉ​പ​രോ​ധ​വും യു.​എ​സ്​ നീ​ക്കിയിരുന്നു.

Tags:    
News Summary - Iran nuclear deal: Trump vows not to sign off agreement-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.