വാഷിങ്ടൺ: ഇന്ത്യയിൽ ചാവേറാക്രമണം നടത്താൻ ഐ.എസ് പദ്ധതിയിട്ടിരുന്നതായി യു.എസി െൻറ വെളിപ്പെടുത്തൽ. ദക്ഷിണേഷ്യയിൽ പ്രവർത്തിക്കുന്ന ഐ.എസിെൻറ ഖൊറാസാൻ ഗ്രൂപ് (ഐ.എസ്- കെ) കഴിഞ്ഞ വർഷം ഇന്ത്യയിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ടിരുെന്നങ്കിലും പരാജയപ ്പെടുകയായിരുന്നുവെന്ന് യു.എസ് നാഷനല്‍ ഇൻറലിജന്‍സ് ഡയറക്ടറും ഭീകരവിരുദ്ധകേന്ദ്രത്തിെൻറ ആക്ടിങ് ഡയറക്ടറുമായ റസൽ ട്രാവേഴ്സ് വ്യക്തമാക്കി. സെനറ്റിൽ നടന്ന ചർച്ചയിലാണ് ട്രാവേഴ്സിെൻറ വെളിപ്പെടുത്തൽ.
ഐ.എസിെൻറ എല്ലാ ഉപവിഭാഗങ്ങളും യു.എസിനെ സംബന്ധിച്ചിടത്തോളം ആശങ്കക്കു കാരണമാണെന്നും ട്രാവേഴ്സ് പറഞ്ഞു. ഐ.എസിൽനിന്നുള്ള നിർദേശമനുസരിച്ച് പ്രവർത്തിക്കുന്ന നാലായിരത്തിലധികം ഭീകരർ ദക്ഷിണേഷ്യയിലുണ്ട്. അഫ്ഗാനിസ്താനു പുറത്ത് നിരവധി ആക്രമണങ്ങൾക്കു ഖൊറാസാൻ പദ്ധതിയിട്ടിരുന്നു. അവരുടെ വളർച്ചയിൽ യു.എസ് സൈന്യം ആശങ്കയിലാണ്.
ഖൊറാസാന്‍ ഗ്രൂപ്പിന് അഫ്ഗാനിസ്താനിലെ യു.എസ് സൈന്യത്തെ മാത്രമല്ല, യു.എസിനെയും ആക്രമിക്കാൻ പദ്ധതിയുള്ളതായും ഖൊറാസാന്‍ മേഖലയിൽ ഭീകരപ്രവർത്തനം നടത്താനുള്ള സാധ്യതയെക്കുറിച്ചുള്ള ഇന്ത്യൻ വംശജയായ സെനറ്റർ മാഗി ഹസെൻറ ചോദ്യത്തിന് മറുപടിയായി ട്രാവേഴ്സ് പറഞ്ഞു.
രാജ്യാന്തരതലത്തിൽ 20ലധികം ഐ.എസ് ശാഖകളുണ്ടെന്ന് ട്രാവേഴ്സ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. അവയിൽ ചിലത് പ്രവർത്തനം നടത്താൻ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നു. കുറച്ചു വർഷങ്ങൾക്കുമുമ്പ് ന്യൂയോർക്കിൽ ആക്രമണം നടത്താൻ ഖൊറാസാൻ ഗ്രൂപ് ശ്രമിച്ചെങ്കിലും എഫ്.ബി.ഐ ഫലപ്രദമായി ഇടപെട്ടതോടെ പദ്ധതി പാളിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.