യുനൈറ്റഡ് നാഷൻസ്: അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ഹെബ്രോണിൽനിന്ന് നിരീക്ഷക സ ംഘത്തെ ഒഴിവാക്കാനുള്ള ഇസ്രായേലിെൻറ തീരുമാനത്തിൽ യു.എൻ രക്ഷാസമിതിയിൽ എതിർപ്പു പ് രകടിപ്പിക്കാനുള്ള ഫലസ്തീൻ അനുകൂല രാഷ്ട്രങ്ങളുടെ നീക്കം യു.എസ് തടഞ്ഞു. ഇസ്രായേലിനെതിരെ പ്രവർത്തിക്കുന്നതിനാൽ നിരീക്ഷക സംഘത്തെ പിൻവലിക്കുന്ന കാര്യം കഴിഞ്ഞാഴ്ച പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആണ് അറിയിച്ചത്.
ഇന്തോനേഷ്യ, കുവൈത്ത് എന്നീ രാജ്യങ്ങളുടെ പ്രതിനിധികളാണ് പ്രമേയം അവതരിപ്പിക്കാൻ മുന്നോട്ടുവന്നത്. ഏകപക്ഷീയമായ ഇസ്രായേലിെൻറ നീക്കത്തിനെതിരെ നിരവധി രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. യു.എൻ കാലങ്ങളായി ഇസ്രായേൽ വിരുദ്ധ നയങ്ങളാണ് പിന്തുടരുന്നതെന്നും യു.എസ് ആരോപിച്ചു. ഹെബ്രോണിൽ 2000ത്തോളം ഫലസ്തീനികൾ താമസിക്കുന്നുണ്ട്. അതോടൊപ്പം 600 ജൂത കുടിയേറ്റക്കാരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.