വാഷിങ്ടൺ: ഹൈദരാബാദിൽ നടക്കുന്ന ആഗോള സംരംഭകത്വ ഉച്ചകോടിയിൽ യു.എസ് സംഘത്തെ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മകൾ ഇവാൻക ട്രംപ് നയിക്കും. ഇന്ത്യയും യു.എസും സംയുക്തമായി സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ 179 രാജ്യങ്ങളിൽനിന്ന് 1,500 വ്യവസായ സംരംഭകരാണ് പെങ്കടുക്കുന്നത്.
‘സ്ത്രീകൾ ആദ്യം, സമൃദ്ധി ഏവർക്കും’ എന്ന പ്രമേയത്തിൽ നടക്കുന്ന ഉന്നതതല യോഗത്തിൽ വനിത സംരംഭകർക്ക് പ്രത്യേക ഉൗന്നൽ നൽകും. കഴിഞ്ഞ ജൂണിൽ വൈറ്റ് ഹൗസ് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവാൻക ട്രംപിനെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചിരുന്നു. ആമസോൺ, ആംവേ, സി.എൻ.ബി.സി, കോഗ്നിസൻറ്, ഡെൽ, ഗൂഗ്ൾ, ഇൻറൽ, സിലിക്കൺ വാലി ബാങ്ക് തുടങ്ങി യു.എസ് ആസ്ഥാനമായുള്ള പ്രമുഖ കമ്പനികളുടെ പ്രതിനിധികളും എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.