വാഷിങ്ടൺ: മുൻ എഫ്.ബി.െഎ ഡയറക്ടർ ജയിംസ് കോമിക്കെതിരെ ഭീഷണിയുമായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തിനൽകുന്നതിനുമുമ്പ് താനുമായി നടത്തിയ സംഭാഷണങ്ങളുടെ ടേപ്പുകൾ ഇല്ലെന്ന് കോമി ഉറപ്പുവരുത്തുന്നത് നല്ലതായിരിക്കുമെന്ന ട്രംപിെൻറ ട്വിറ്റർ സന്ദേശം വിവാദമായി.
പ്രസിഡൻറിെൻറ ഒാഫിസ് സന്ദർശിക്കുന്നവരുമായി നടത്തുന്ന സംഭാഷണം ട്രംപ് രഹസ്യമായി ടേപ് ചെയ്യുന്നുണ്ടെന്നാണ് ട്വിറ്റർ സന്ദേശം സൂചിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി യു.എസ് മാധ്യമങ്ങൾ രംഗത്തുവന്നു. 2016 പ്രസിഡൻറ് തെരഞ്ഞെടുപ്പുവേളയിൽ ട്രംപിെൻറ സ്ഥാപനങ്ങളും റഷ്യയും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്ന ആരോപണത്തിെൻറ മേൽനോട്ടചുമതല വഹിച്ചുവരുകയായിരുന്നു കോമി. ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ എഫ്.ബി.െഎ ഡയറക്ടർ സ്ഥാനത്തുനിന്നും ട്രംപ് പുറത്താക്കിയത്.
സന്ദർശകരുമായി നടത്തുന്ന സംഭാഷണങ്ങൾ ടേപ് ചെയ്യുന്നുണ്ടെന്ന ആരോപണം വൈറ്റ്ഹൗസ് പ്രസ് ഒാഫിസ് നിഷേധിച്ചിട്ടില്ല. സംഭാഷണത്തിെൻറ ടേപ്പുകളുണ്ടെങ്കിൽ അത് യു.എസ് കോൺഗ്രസിൽ വെക്കണമെന്ന് ഡെമോക്രാറ്റ് പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു. സംഭവത്തെ തുടർന്ന് സംഭാഷണങ്ങൾ ടേപ് ചെയ്ത് വിവാദത്തിലായ റിപ്പബ്ലിക്കൻ കൂടിയായ മുൻ പ്രസിഡൻറ് റിച്ചാർഡ് നിക്സണുമായി താരതമ്യം ചെയ്ത് നിരീക്ഷകർ രംഗത്തുവന്നത് പ്രസിഡൻറിെൻറ ഒാഫിസിന് തിരിച്ചടിയായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.