യാ​ത്ര​നി​രോ​ധ​ന ഉ​ത്ത​ര​വ് വി​ല​ക്കിയ നടപടി അനിശ്ചിത കാലത്തേക്ക് നീട്ടി

യാ​ത്ര​നി​രോ​ധ​ന ഉ​ത്ത​ര​വ് വി​ല​ക്കിയ നടപടി അനിശ്ചിത കാലത്തേക്ക് നീട്ടി

വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപി​െൻറ പുതിയ യാത്രനിരോധന ഉത്തരവ് വിലക്കിയ നടപടി കോടതി അനിശ്ചിത കാലത്തേക്ക് നീട്ടി. ഹവായിയിലെ ഫെഡറൽ കോടതിയുടേതാണ് ഉത്തരവ്. മുസ്ലിം ഭൂരിപക്ഷമുള്ള ആറു രാജ്യങ്ങളിൽനിന്നുള്ളവരും അഭയാർഥികളും അമേരിക്കയിൽ പ്രവേശിക്കുന്നത് തടയുന്ന പുതിയ ഉത്തരവ് ഹവായിയിലെ ജില്ല ജഡ്ജി ഡെറിക് വാട്സൺ നേരത്തേ താൽക്കാലികമായി തടഞ്ഞിരുന്നു.

ആറു രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പുതിയ ഉത്തരവിൽ താൽക്കാലിക യാത്രനിരോധനം ഏർപ്പെടുത്തിയത്. വിലക്ക് നിലവിൽവരുന്നതിന് മണിക്കൂറുകൾക്കുമുമ്പാണ് ഭരണകൂടത്തിന് തിരിച്ചടിയായി താൽക്കാലിക സ്േറ്റ വന്നത്. മേരിലൻഡ്, വാഷിങ്ടൺ, ഹവായ് സംസ്ഥാനങ്ങളാണ് ട്രംപി​െൻറ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്. മുസ്ലിംകൾക്കെതിരായ വിവേചനമാണ് ട്രംപി​െൻറ ഉത്തരവിലുള്ളതെന്ന്, ഇതിനെതിരായ ഹരജികളിൽ വിവിധ സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.

ജനുവരിയിലാണ് ഇറാഖ്, ഇറാൻ, ലിബിയ, യമൻ, സോമാലിയ, സുഡാൻ, സിറിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്ക് യു.എസ് വിലക്കേർപ്പെടുത്തിയത്. ഉത്തരവ് ഭരണഘടനവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കോടതികളും രംഗത്തുവന്നതോടെയാണ് ഇറാഖിനെ ഒഴിവാക്കി മാർച്ച് ആറിന് പുതിയ ഉത്തരവ് കൊണ്ടുവന്നത്. 

Tags:    
News Summary - Judge extends hold on Trump travel ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.