ഒരാളുടെ പ്രവൃത്തിയിലൂടെ സംസ്ഥാനത്തെ നിര്‍വചിക്കാനാവില്ല –കാന്‍സസ് ഗവര്‍ണര്‍

വാഷിങ്ടണ്‍: ഒരാളുടെ വിദ്വേഷ പ്രവര്‍ത്തനങ്ങളിലൂടെ പ്രദേശത്തെ മുഴുവനാളുകളെയും വിലയിരുത്താന്‍ സാധിക്കില്ളെന്ന് യു.എസില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ ശ്രീനിവാസ് കുച്ചിബോട്ല വെടിയേറ്റുമരിച്ച സംഭവത്തില്‍ കാന്‍സസ് ഗവര്‍ണര്‍ പ്രതികരിച്ചു. ഇന്ത്യന്‍ സമൂഹത്തെ തങ്ങളുടെ സംസ്ഥാനം സ്വാഗതം ചെയ്യുന്നതായും പിന്തുണക്കുന്നതായും ഗവര്‍ണര്‍ സാം ബ്രൗണ്‍ബാക്ക് പറഞ്ഞു.

ഇന്ത്യന്‍ സമൂഹത്തിന്‍െറ തനതായ സംഭാവനകളാണ് കാന്‍സസിനെ കൂടുതല്‍ മികച്ചതാക്കുന്നതെന്ന് ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ കോല്‍യര്‍ അഭിപ്രായപ്പെട്ടു. സംഭവത്തില്‍ ഇന്ത്യന്‍ സമൂഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 22നാണ് കാന്‍സസില്‍ കുച്ചിബോട്ലയെ മുന്‍ യു.എസ് നാവികോദ്യോഗസ്ഥന്‍ ആദം പ്യൂരിന്‍റണ്‍ ഞങ്ങളുടെ രാജ്യത്തുനിന്ന് പുറത്തുപോകൂവെന്ന് ആക്രോശിച്ചുകൊണ്ട് വെടിവെച്ചു കൊലപ്പെടുത്തിയത്.

 

Tags:    
News Summary - kansas shooting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.