വാഷിങ്ടൺ: കനേഡിയൻ നയതന്ത്ര പ്രതിനിധി കെല്ലി ക്രാഫ്റ്റിനെ യു.എന്നിലെ യു.എസ് അംബാ സഡറായി നോമിനേറ്റ് ചെയ്തതായി ട്രംപ് അറിയിച്ചു. നയതന്ത്ര പ്രതിനിധിയെന്ന നിലയിൽ കെല്ലി ചെയ്ത സേവനങ്ങൾ വിലമതിക്കുന്നതാണെന്നും യു.എൻ അംബാസഡർ സ്ഥാനത്തേക്കും ഏറ്റവും അനുയോജ്യയാണെന്നും ട്രംപ് പറഞ്ഞു.
യു.എസ് സെനറ്റ് നാമനിർദേശം അംഗീകരിച്ചാൽ കെല്ലി യു.എൻ നയതന്ത്ര പ്രതിനിധിയാകും. ഇന്ത്യൻ വംശജയായ നിക്കി ഹാലി രാജിെവച്ച ഒഴിവിലേക്കാണ് നിയമനം. നേരത്തേ സ്റ്റേറ്റ് ഡിപ്പാർട്മെൻറ് വക്താവും ഫോക്സ് ന്യൂസ് അവതാരകയുമായ ഹീതർ നുവേർടിനെ ആ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും അവർ പിന്മാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.