കൊറിയൻ തീരത്തേക്ക്​ വി​മാ​ന​വാ​ഹി​നി ക​പ്പ​ൽ:  യു.​എ​സ്​ റിപ്പോർട്ട്​ വ്യാജം

വാഷിങ്ടൺ: യു.എസ് വിമാനവാഹിനി കപ്പൽ ഉത്തര കൊറിയക്കു നേരെ നീങ്ങുന്നതായുള്ള പ്രചാരണങ്ങൾ വ്യാജമെന്ന് റിപ്പോർട്ട്. യു.എസ് കപ്പലായ കാൾ വിൻസണും മറ്റ് മൂന്ന് പടക്കപ്പലുകളും ഉത്തര െകാറിയക്കു നേരെയടുക്കുന്നതായി കഴിഞ്ഞയാഴ്ച വൈറ്റ്ഹൗസ് പറഞ്ഞിരുന്നു. എന്നാൽ, ആസ്ട്രേലിയൻ നാവികസേനെക്കാപ്പം സൈനികാഭ്യാസത്തിൽ പെങ്കടുക്കുന്നതിന് എതിർദിശയിലാണ് കപ്പലുകൾ സഞ്ചരിച്ചിരുന്നതെന്നാണ് പുതിയ വിവരം. വൈറ്റ്ഹൗസ് പറഞ്ഞ സ്ഥലത്തുനിന്ന് 3500 മൈൽ അകലെയാണ് കപ്പലുകളുള്ളത്. ഉത്തര കൊറിയയുടെ ആണവപരീക്ഷണങ്ങൾക്കുള്ള മറുപടിയായി തങ്ങളുടെ ശക്തി പ്രദർശിപ്പിക്കുന്നതിനാണ് ജപ്പാൻ സമുദ്രത്തിൽ യു.എസ് കപ്പലുകൾ വിന്യസിച്ചതെന്നാണ് നേരത്തേ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ, കപ്പലുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഭരണകൂടം നടത്തിയ പ്രസ്താവനകളെല്ലാം തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു എന്നാണ് പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. 
ഇൗ മാസം 11നാണ് യു.എസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് കപ്പലുകൾ ഉത്തര കൊറിയൻ ഉപദ്വീപ് ലക്ഷ്യമാക്കി നീങ്ങുന്നതായി പറഞ്ഞത്. കപ്പലുകൾ ഉത്തര കൊറിയയുടെ ആക്രമണത്തെ പ്രതിരോധിക്കാനുള്ള ആയുധമാണെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സീൻ സ്പൈസറും അഭിപ്രായപ്പെട്ടു. തങ്ങൾ അതിശക്തമായ പടക്കപ്പലുകൾ അയച്ചതായി അടുത്തദിവസം ട്രംപും പ്രസ്താവനയിറക്കി. ആക്രമിച്ചാൽ ആണവായുധം പ്രയോഗിക്കുമെന്ന് ഇതിനെതിരെ ഉത്തര കൊറിയ തിരിച്ചടിക്കുകയും ചെയ്തിരുന്നു. 
എന്നാൽ, വൈറ്റ്ഹൗസ് പ്രസ്താവനകൾ നടത്തിയിരുന്ന സമയത്ത് കപ്പലുകൾ സൈനികാഭ്യാസത്തിനായി ഇന്ത്യൻ സമുദ്രം ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു. കപ്പലിെൻറ ദിശ സംബന്ധിച്ച് യു.എസ് നാവികസേന ചിത്രം പുറത്തുവിട്ടതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. ഇേന്താനേഷ്യയിലെ സുമാത്രക്കും ജാവക്കുമിടയിലുള്ള സുന്ദ്ര ഇടുക്കിലൂടെ നീങ്ങുന്ന കപ്പലിെൻറ ചിത്രം ഒാൺലൈനിൽ ഇടുകയായിരുന്നു. കപ്പൽ ഉത്തര കൊറിയക്കു നേരെ നീങ്ങുന്നതായി സ്പൈസർ പറഞ്ഞതിനു നാലു ദിവസത്തിനു ശേഷമെടുത്ത ഫോേട്ടായായിരുന്നു അത്. 
പ്രതിരോധവകുപ്പിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രസ്താവന നൽകിയതെന്നാണ് വൈറ്റ് ഹൗസിെൻറ ഇേപ്പാഴത്തെ വാദം. ഇത് തിരുത്തി പ്രതിരോധവകുപ്പ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. ആശയവിനിമയത്തിലുണ്ടായ പാകപ്പിഴയാണ് തെറ്റായ വിവരങ്ങൾ നൽകാൻ കാരണമെന്നും ഇപ്പോൾ കപ്പൽ കൊറിയൻ ഉപദ്വീപ് ലക്ഷ്യമാക്കി നീങ്ങുകയാണെന്നും പെൻറഗൺ പറഞ്ഞു. 
ശക്തി പ്രകടിപ്പിക്കാൻ പ്രസിഡൻറ് കപ്പലുകളെ ഉപയോഗിച്ച സാഹചര്യത്തിൽ വിവരങ്ങൾ തിരുത്താൻ സാധിച്ചില്ലെന്നും പ്രതിരോധവകുപ്പ് വ്യക്തമാക്കി. കപ്പലിെൻറ ദിശയെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായ സാഹചര്യത്തിൽ യു.എസ് വൈസ് പ്രസിഡൻറ് മൈക് പെൻസിെൻറ ജപ്പാൻ സന്ദർശനം വേണ്ടത്ര പ്രാധാന്യം നേടില്ലെന്നും ആശങ്കയുയർന്നിട്ടുണ്ട്. 
ഉത്തര കൊറിയക്കു മേലുള്ള തങ്ങളുടെ പ്രഹരം വ്യക്തമാക്കുകയായിരുന്നു സന്ദർശനത്തിെൻറ ലക്ഷ്യം.  
Tags:    
News Summary - korea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.