ലോസ്ആഞ്ജലസ്: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നഗ്നപ്രതിമ ലേലം ചെയ്തു. ടെലിവിഷൻ താരവും അന്വേഷകനുമായ ബയർ സാക്ക് ബഗൻസ് ആണ് പ്രതിമ േലലത്തിൽ വാങ്ങിയത്. അതോടെ, പ്രതിമയിനി ഹോണ്ടഡ് മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. തങ്ങളുടെ കലാരൂപം 28,000 ഡോളറിന് ലേലത്തിൽ വിറ്റുപോയതായി ജൂലിയൻസ് ലേല കമ്പനി അറിയിച്ചു.
പ്രതിമക്ക് പുരുഷ ലൈംഗികാവയവം നൽകിയിട്ടില്ല. 2016 ആഗസ്റ്റിൽ പ്രതിമ ലോസ്ആഞ്ജലസ്, ന്യൂയോർക്, സിയാറ്റിൽ ആൻഡ് ക്ലീവ്ലൻഡ് എന്നിവിടങ്ങളിൽ പൊതു ഇടത്തിൽ പ്രത്യക്ഷപ്പെടുകയും അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. മുമ്പ് ഇതുപോലെ നിർമിക്കപ്പെട്ട ട്രംപിെൻറ നാല് നഗ്ന പ്രതിമകൾ സർക്കാർ കണ്ടുകെട്ടി നശിപ്പിച്ചിരുന്നു. എത്ര ചെറുതെങ്കിലും നഗരത്തിലെ ഉദ്യാനത്തിൽ അനുമതിയില്ലാത്ത നിർമാണപ്രവർത്തനത്തിന് വിലക്കേർപ്പെടുത്തുമെന്ന് ന്യൂയോർക് അധികൃതർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.