വാഷിങ്ടൺ: നമ്മുടെ സൗരയൂഥത്തിെൻറ കൊച്ചു പതിപ്പെന്ന് വിശേഷിപ്പിക്കാവുന്ന പുതിയ ഗ്രഹ വ്യവസ്ഥ കണ്ടെത്തിയതിന് പിന്നിൽ ഗൂഗ്ൾ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (നിർമിത ബുദ്ധി) തുണയായതായി നാസ ശാസ്ത്രജ്ഞർ. ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളിലെ പ്രകാശസൂചനകൾ (സിഗ്നൽ) വിശകലനം ചെയ്യാൻ പരിശീലനം സിദ്ധിച്ച നിർമിത ബുദ്ധിയുള്ള ഗൂഗ്ൾ കമ്പ്യൂട്ടറുകൾ ഉപയോഗിച്ചാണ് ഇൗയിടെ നാസ ‘കെപ്ലർ 90’ എന്ന സൗരയൂഥ സമാനമായ നക്ഷത്ര-ഗ്രഹ വ്യവസ്ഥയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. നാസ സ്ഥാപിച്ച ‘കെപ്ലർ’ ദൂരദർശിനിയിലെ ഡാറ്റകൾ ഗൂഗ്ൾ കമ്പ്യൂട്ടറുകൾക്ക് വിശകലനത്തിന് കൈമാറുകയായിരുന്നു.
ഒരു നക്ഷത്രവും എട്ട് ഗ്രഹങ്ങളും ചേർന്നതാണ് ഇപ്പോൾ കണ്ടെത്തിയ സൗരയൂഥേതര ഗ്രഹ വ്യവസ്ഥ. ഭൂമിയിൽനിന്ന് 2,545 പ്രകാശവർഷം അകലം. മാതൃ നക്ഷത്രത്തോട് ഏറ്റവും സമീപസ്ഥമായ ഗ്രഹത്തിലെ താപനില 800 ഡിഗ്രി ഫാറൻ ഹീറ്റ്. ബുധനിലെ താപനിലക്ക് സമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.