വാഷിങ്ടൺ: കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് യു.എസിൽ പ്രഖ്യാപിച്ച ലോക്ഡൗണിനെതിരെ പ്രതിഷേധം. നിയന്ത്രണങ്ങള ിൽ ഇളവ് വരുത്താൻ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് സംഭവം. കുറവ ് കോവിഡ് കേസുകൾ മാത്രം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലാണ് പ്രതിഷേധം.
ന്യു ഹാംസ്ഫിയറിൽ നടന്ന പ്രതിഷേധത്തിൽ 400 പേരാണ് പങ്കെടുത്തതെന്ന് എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു. മേരിലാൻഡ് സ്റ്റേറ്റ് ഹൗസിന് മുന്നിലും സമാനമായ റാലി നടന്നു. ടെക്സാസ് തലസ്ഥാനമായ ആസ്റ്റിനിൽ നടന്ന പ്രതിഷേധത്തിൽ 250 പേരാണ് പങ്കെടുത്തത്. ഡെമോക്രാറ്റുകൾ ഭരിക്കുന്ന സ്റ്റേറ്റുകളിലാണ് പ്രതിഷേധമുയർന്നതെന്നതും ശ്രദ്ധേയമാണ്. റിപബ്ലിക്കൻ പാർട്ടി ഭരിക്കുന്ന ന്യു ഹാംസ്ഫയറിൽ മാത്രമാണ് ലോക്ഡൗൺ പിൻവലിക്കണമെന്ന ആവശ്യമുയർന്നത്.
അമേരിക്കയിൽ പ്രഖ്യാപിച്ച ‘സ്റ്റേ അറ്റ് ഹോം ഓർഡർ’ പിൻവലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. മെയ് നാല് വരെയാണ് യു.എസിൽ ‘സ്റ്റേ അറ്റ് ഹോം ഓർഡർ’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.