കമല ചിന്തിക്കുന്നത് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ; ട്രംപിന് വലുത് സ്വന്തം കാര്യമെന്നും ഒബാമ

വാഷിങ്ടൺ: കമല ഹാരിസ് എല്ലാ അമേരിക്കക്കാരുടേയും പ്രസിഡന്റായിരിക്കുമെന്ന് മുൻ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചാണ് അവർ ചിന്തിക്കുന്നത്. തന്നെ കുറിച്ച് മാത്രമാണ് ട്രംപി​ന് ചിന്തയുള്ളതെന്നും ഒബാമ പറഞ്ഞു.

നിങ്ങളെ ഒരു കാര്യം ഓർമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. ഒരാൾ നിങ്ങളെ ബഹുമാനിക്കുന്നില്ലെങ്കിൽ അയാൾ നിങ്ങളെ പ്രതിനിധീകരിക്കുന്നില്ല. അയാളെ നിങ്ങളുടെ ജീവിതത്തിൽ ആവശ്യമില്ല. ഈ രാജ്യത്തെ നാല് വർഷം കൂടി നയിക്കാൻ ഡോണാൾഡ് ട്രംപിനെ നമുക്ക് വേണ്ടെന്നും ഒബാമ പറഞ്ഞു.

അതേസമയം, ട്രംപിനെതിരെ രൂക്ഷവിമർശനവുമായി കമല ഹാരിസും കഴിഞ്ഞ ദിവസം രംഗത്തെത്തി. ഡോണൾഡ് ട്രംപ് ആരാണെന്ന് നമുക്കറിയാം. സ്ഥിരബുദ്ധിയില്ലാത്ത, പ്രതികാരത്തിൽ അഭിനിവേശമുള്ള ആവലാതികളിൽ മുഴുകിയിരിക്കുന്ന അനിനിയന്ത്രിതമായ അധികാരം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ട്രംപെന്ന് കമല ഹാരിസ് പറഞ്ഞു. 90 ദിവസത്തിനുള്ളിൽ താനോ ട്രംപോ യു.എസ് പ്രസിഡന്റായി അധികാരത്തിലേക്ക് എത്തും. ട്രംപ് പ്രസിഡന്റായാൽ ശത്രുക്കളുടെ ലിസ്റ്റുമായാവും ഓഫീസിലേക്ക് പോവുക. താനാണെങ്കിൽ ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റുമായിട്ടാവും ഓഫീസിലേക്ക് പോവുകയെന്നും കമല ഹാരിസ് പറഞ്ഞു.

അമേരിക്കക്ക് നൽകിയ വാഗ്ദാനം പാലിക്കുന്നതിന് വേണ്ടിയാണ് താൻ ജീവിച്ചത്. അവർ പോരാടുകയോ, ത്യാഗം സഹിക്കുകയോ ചെയ്തിട്ടില്ല. യു.എസ് സ്വേച്ഛാധിപതികളുടെ പദ്ധതിക്കുള്ള ഒരു സ്ഥലമല്ലെന്നും കമല ഹാരിസ് പറഞ്ഞു.

കമല ഹാരിസും ഡോണൾഡ് ട്രംപും തമ്മിൽ യു.എസ് തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നുവെന്നാണ് റിപ്പോർട്ട്. അഭിപ്രായ സർവേകളിൽ ഒരു പോയിന്റിന്റെ മാത്രം വ്യത്യാസമാണ് ഇരുവരും തമ്മിലുള്ളത്. നേരിയ മുൻതൂക്കം മാത്രമാണ് കമല ഹാരിസിനുള്ളത്.

Tags:    
News Summary - Kamala thinks to improve people's lives Obama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.