???? ??????

തീവ്രവാദ പ്രതിരോധത്തിന്​ കാടടച്ച വെടി മതിയാവില്ല –മദീഹ അഫ്​സൽ

തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരായ പ്രവർത്തനങ്ങൾ കൂടെക്കൂടെ പുനരവലോകനം ചെയ്​തു കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമായ പ്രതിരോധങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്​ അമേരിക്കയിലെ ബുദ്ധിജീവി കേന്ദ്രങ്ങളും സന്നദ്ധസംഘടനകളുമെന്ന്​ വാഷിങ്​ടൺ മേരിലാൻഡ്​ യൂനിവേഴ്​സിറ്റിയിലെ സ്​കൂൾ ഒാഫ്​ പബ്ലിക്​ പോളിസി അസി. പ്രഫസറും ബ്രൂകിങ്​സ്​ ഇൻസ്​റ്റിറ്റ്യൂട്ട്​ ഗവേഷകയും പ്രശസ്​ത കോളമിസ്​റ്റുമായ മദീഹ അഫ്​സൽ. തീവ്രവാദത്തി​െനതിരെ കാടടച്ച വെടി മതിയാകില്ല. അതി​​​െൻറ കാരണങ്ങളും വളർച്ചയും പരിഹാരവും സംബന്ധിച്ച പുതിയ പഠനങ്ങളും വിലയിരുത്തലുകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും അതനുസരിച്ച്​ അതിനെ നേരിടാനുള്ള തന്ത്രങ്ങളിലും കാതലായ മാറ്റങ്ങൾ വരുത്തിവരുകയാണെന്നും അമേരിക്കൻ അനുഭവങ്ങൾ മുന്നിൽവെച്ച്​ അവർ വിശദീകരിച്ചു.

പട്ടിണി, തൊഴിലില്ലായ്​മ, തദ്ദേശീയ ഗവൺമ​​െൻറുകളുടെ നയനിലപാടുകളിലുള്ള വിരോധം തുടങ്ങി തീവ്രവാദം വളർന്നുവരാനുള്ള കാരണമായി ചൂണ്ടിക്കാട്ടിയിരുന്ന പലതും ഇപ്പോൾ മാറിവരുന്നതായാണ്​ അനുഭവം. അക്രമാസക്​ത തീവ്രവാദത്തെ മുസ്​ലിംകളിലേക്കും കുടിയേറ്റ വിഭാഗങ്ങളിലേക്കുമൊക്കെ ചേർത്തുവെച്ചു പറഞ്ഞിരുന്ന പഴയരീതിക്കു മാറ്റം വന്നുകഴിഞ്ഞു. സമൂഹത്തിൽ ആഴത്തിൽ വേരോടിക്കഴിഞ്ഞ വിവിധ തരത്തിലുള്ള നിഷേധാത്​മക പ്രവണതകൾ തീവ്രവാദമായി പുറത്തുവരുന്നുണ്ടെന്നും ഇക്കാര്യത്തിൽ ഗവൺമ​​െൻറുകളേക്കാൾ ഫലപ്രദമായി ചെയ്യാൻ കഴിയുക സന്നദ്ധസംഘടനകൾക്കാണെന്നും സ​​െൻറർ ഫോർ ഇൻറർനാഷനൽ ആൻഡ്​ സെക്യൂരിറ്റി സ്​റ്റഡീസിലെ ഗവേഷകസമിതി അംഗം കൂടിയായ അവർ ചൂണ്ടിക്കാട്ടി. തീവ്രവാദത്തിനെതിരായ സാമൂഹികസംഘടനകളുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ അമേരിക്ക സന്ദർശിക്കുന്ന മലയാളി മാധ്യമപ്രവർത്തകരുമായി ബ്രൂകിങ്​സ്​ ഇൻസ്​റ്റിറ്റ്യൂട്ടിൽ സംസാരിക്കുകയായിരുന്നു മദീഹ. 

തീവ്രവാദത്തെക്കുറിച്ചുള്ള പഴയ ആഖ്യാനങ്ങളും വിലയിരുത്തലുകളും പ്രശ്​നപരിഹാരത്തിന്​ ഉതകുകയില്ലെന്ന്​ സമീപകാലത്ത്​ അമേരിക്കയിൽ നടന്ന പല അക്രമസംഭവങ്ങളെയും ചേർത്തുവെച്ചു പരിശോധിക്കു​േമ്പാൾ മനസ്സിലാകും. തീവ്രവാദം വിശ്വാസമായി അകത്തു കൊണ്ടുനടക്കുന്നവരും അത്​ അക്രമത്തിലൂടെ സമൂഹത്തിനു മേൽ അടിച്ചേൽപിക്കുന്നവരുമുണ്ട്​. ദാരിദ്ര്യവും തൊഴിലില്ലായ്​മയുമാണ്​ മുമ്പ്​ ഇതിനു കാരണമായി ചൂണ്ടിക്കാട്ടിയ​തെങ്കിൽ,  ഇപ്പോൾ അഭ്യസ്​തവിദ്യരും ഉന്നത തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരും വിവര സാ​േങ്കതികവിദ്യയിൽ മുന്നാക്കം നിൽക്കുന്നവരുമൊക്കെ ഇതിൽ പങ്കുചേരുന്നു. ഭരണകൂടങ്ങളുടെ തെറ്റായ പ്രവർത്തനമാണ്​ ഇതിനിടയാക്കുന്നതെന്ന പഴയ അനുമാനവും പൂർണമായി ശരിയല്ലെന്നു ഇന്ത്യയിൽനിന്നു സമീപകാലത്തു പുറത്തുവരുന്ന വാർത്തകൾ തെളിയിക്കുന്നു.

തീവ്രവാദം തലക്കുപിടിച്ചവർ സ്വന്തം ദേശത്തുനിന്നു പുറപ്പെട്ടുപോകുന്ന അനുഭവമാണ്​ അവിടെനിന്നു കേൾക്കുന്നത്​. അതിനാൽ ഏതെങ്കിലുമൊരു വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ചുള്ള അന്വേഷണവും പ്രതിപ്രവർത്തനവും മതിയാകില്ല. തീവ്രവാദത്തിനെതിരെയെന്ന പേരിൽ കുടിയേറ്റ വിഭാഗങ്ങൾക്കോ, പ്രത്യേകസമുദായങ്ങൾക്കോ എതിരായ പ്രവർത്തനങ്ങൾക്ക്​ ആളും അർഥവും നൽകുന്ന രീതി കാര്യങ്ങൾ കൂടുതൽ വഷളാക്കുകയേയുള്ളൂവെന്ന്​ വലതുപക്ഷ തീവ്രവാദം സജീവമായതോടെ എല്ലാവർക്കും ബോധ്യമായി. ഇത്തരം പ്രവണതകൾക്കെതിരെ വസ്​തുനിഷ്​ഠമായ വിശകലനം നടത്തി പ്രാദേശികമായ പ്രശ്​നപരിഹാരങ്ങളാണ്​ ഉരുത്തിരിയേണ്ടത്​ -മദീഹ വിശദീകരിച്ചു. ഇക്കാര്യത്തിൽ പുതിയ തലമുറയിൽ പ്രതിരോധം വളർത്തിക്കൊണ്ടുവരാനുള്ള ആസൂത്രിതമായ ശ്രമമാണ്​ വേണ്ടതെന്ന്​ അവർ അഭിപ്രായപ്പെട്ടു. പാഠ്യപദ്ധതിയും അധ്യയനരീതിയുമൊക്കെ ഉടച്ചുവാർക്കണം. തെറ്റിലേക്കു നീങ്ങുന്ന ചെറു ന്യൂനപക്ഷത്തിനെതിരെ സമൂഹത്തിനകത്തു നിന്നുതന്നെ പ്രതിരോധം ഉയർത്തിക്കൊണ്ടുവരണമെന്നും അവർ കൂട്ടിച്ചേർത്തു. 
Tags:    
News Summary - madiha afzal- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.