കാൽനട യാത്രക്കാർക്ക്​ ഇടയിലേക്ക്​ വാൻ ഇടിച്ചു കയറ്റി; 10​ മരണം

ടൊറ​േൻറാ: കാനഡയിലെ ടോറന്‍റോയില്‍ കാല്‍നടയാത്രക്കാര്‍ക്ക് ഇടയിലേക്ക് വാനിടിച്ച് കയറ്റി. ആക്രമണത്തിൽ 10 പേ​ർ കൊല്ലപ്പെട്ടു. 16 പേര്‍ക്ക് പരിക്കേറ്റു. വാനി​​​​​െൻറ ഡ്രൈവറായ 25കാരൻ അലേക്​ മിനസ്സിയാനെ  പൊലീസ് അറസ്​റ്​ ചെയ്​തു.

ടോറന്‍റോയില്‍ തിരക്കുള്ള സമയത്തായിരുന്നു ആക്രമണം. എന്നാല്‍ ആക്രമണമാണെന്നോ കാരണമെന്തെന്നോ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.

അമിത വേഗതയില്‍ വന്ന വാഹനം മനഃപൂര്‍വം ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. മുന്നിലുണ്ടായിരുന്ന എല്ലാവരെയും ഇടിച്ചിട്ടു. ഉച്ച ഭക്ഷണ സമയമായതിനാല്‍ റോഡില്‍ തിരക്കുണ്ടായിരുന്നു. പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. 

Tags:    
News Summary - A Man Drove a Van into Pedestrians in Toronto - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.