ന്യൂയോർക്: സിറിയയിലെ സേനാപിൻമാറ്റത്തെ സംബന്ധിച്ച് തുർക്കി പ്രസിഡൻറ് റജബ് ത് വയ്യിബ് ഉർദുഗാനുമായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് നടത്തിയ ടെലിഫോൺ സംഭാഷ ണമാണ് പ്രതിരോധ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെക്കാൻ ജിം മാറ്റിസിനെ പ്രേരിപ ്പിച്ചതെന്ന് റിപ്പോർട്ട്. ട്രംപിെൻറ മനസ്സുമാറ്റാൻ രാജിെവക്കുന്നതിന് തൊട്ടുമുമ്പും മാറ്റിസ് ശ്രമിച്ചിരുന്നുവത്രെ.
സിറിയയിൽ കുർദുകൾ നേതൃത്വം നൽകുന്ന സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിനു(എസ്.ഡി.എഫ്) പിന്തുണ തുടരണമെന്നഭ്യർഥിച്ചെങ്കിലും ട്രംപ് ചെവിക്കൊണ്ടില്ല. കൂടിക്കാഴ്ച 45 മിനിറ്റോളം നീണ്ടു. ഒടുവിൽ അദ്ദേഹം രാജിക്കാര്യം അറിയിച്ചു. സ്വന്തം ഒാഫിസിൽ തിരികെയെത്തി രാജിക്കത്തിെൻറ 50 പകർപ്പുകളെടുത്ത് സഹ ജീവനക്കാർക്കിടയിൽ വിതരണം ചെയ്യുകയും ചെയ്തു. സിറിയയിൽനിന്ന് െഎ.എസിനെ തുരത്താൻ നിർണായക പങ്കുവഹിച്ചിരുന്നു എസ്.ഡി.എഫ്.
അഫ്ഗാനിസ്താനിൽനിന്ന് 14000 സൈനികരെ പിൻവലിക്കാനും ട്രംപ് തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, സിറിയയിലെ സേന പിൻമാറ്റമാണ് മാറ്റിസിനെ പ്രകോപിപ്പിച്ചത്. യു.എസ് സൈനികർ പിൻമാറിയാലുടൻ തുർക്കി കുർദുകളെ ലക്ഷ്യം വെച്ച് ആക്രമണം നടത്തുമെന്ന് വിലയിരുത്തലുകളുണ്ട്. ഉർദുഗാെൻറ അഭ്യർഥന പ്രകാരമാണ് സേനയെ പിൻവലിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. മാറ്റിസിെൻറ പിൻഗാമിക്കായി ട്രംപ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഫെബ്രുവരി 28നാണ് അദ്ദേഹം പദവിയൊഴിയുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.