വാഷിങ്ടൺ: വാഷിങ്ടൺ: രാജ്യത്തിെൻറ മനഃസാക്ഷിയെ ഞെട്ടിച്ച് ഏറ്റവുമൊടുവിൽ േഫ്ലാറിഡയിലെ സ്കൂളിലും തോക്ക് നിരവധി കുരുന്നുകളുടെ ജീവനെടുത്തിട്ടും രാജ്യത്തെ പ്രമുഖ റൈഫിൾ ക്ലബുകളിൽ അംഗത്വമെടുക്കുന്നവരുടെ സംഖ്യ കുത്തനെ ഉയരുന്നു. യു.എസിലെ ഏറ്റവും പ്രബലമായ സംഘടനകളിലൊന്നായ നാഷനൽ റൈഫിൾ അസോസിയേഷനിൽ (എൻ.ആർ.എ) മാത്രമല്ല, തോക്ക് ഉപയോഗിക്കുന്നവരുടെ അവകാശ സംരക്ഷണത്തിന് രൂപംനൽകിയ സമാന സംഘടനകളിലും അംഗങ്ങൾ വൻതോതിലാണ് കൂടുന്നതെന്ന് റിപ്പോർട്ടുകൾ വ്യകക്തമാക്കുന്നു. എൻ.ആർ.എയിൽ മാത്രം 50 ലക്ഷം രജിസ്റ്റർ ചെയ്ത അംഗങ്ങളുണ്ട്.
തോക്ക് ഉപയോഗത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി രംഗത്തുവരുന്നത് നിരോധനത്തിനോ കടുത്ത നിയന്ത്രണങ്ങൾക്കോ വഴിയൊരുക്കുമെന്ന് കണ്ടാണ് പലരും പുതുതായി അംഗത്വമെടുക്കുന്നതെന്നാണ് സൂചന. 2012ൽ കണേറ്റിക്കട്ടിലെ സാൻഡി ഹൂക് സ്കൂളിൽ നടന്ന വെടിവെപ്പിെൻറ പശ്ചാത്തലത്തിലും തോക്ക് നിയന്ത്രണ ചർച്ച സജീവമായപ്പോൾ അംഗങ്ങളുടെ എണ്ണം കുത്തനെ വർധിച്ചിരുന്നു. തോക്ക് അവകാശ സംഘടനകൾ ഉപയോഗം നിയന്ത്രിക്കാനുള്ള നീക്കങ്ങൾക്കെതിരെ കടുത്ത പ്രചാരണമാണ് തുടരുന്നത്. സമൂഹ മാധ്യമങ്ങൾ വഴിയും അല്ലാതെയും നടക്കുന്ന കാമ്പയിനുകൾ അംഗത്വ വർധനക്ക് പ്രധാന കാരണമായി മാറുന്നു. നിലവിലെ പ്രവണത തുടർന്നാൽ എൻ.ആർ.എക്കു മാത്രം ഏറെ വൈകാതെ 1.5 കോടി അംഗങ്ങളുണ്ടാകുമെന്ന് സംഘടനയുടെ ഡയറക്ടർ ബോർഡ് അംഗം ചാൾസ് കോട്ടൺ പറയുന്നു.
കാലിഫോർണിയ, കണേറ്റിക്കട്ട്, േഫ്ലാറിഡ, ജോർജിയ, ഇലനോയ്, മസാചൂസറ്റ്സ്, മിസൂറി, ന്യൂയോർക്, നെവാദ, ന്യൂ ഹാംപ്ഷെയർ, സൗത്ത് കരോലൈന, ടെക്സസ്, വിർജീനിയ തുടങ്ങിയ സംസ്ഥാനങ്ങളിലും സമാന സംഘടനകളിൽ അംഗത്വ വർധനയുണ്ട്. 45 ലക്ഷം അംഗങ്ങളുള്ള പ്രമുഖ സംഘടനയായ തോക്ക് അവകാശ ദേശീയ അസോസിയേഷെൻറ അംഗത്വത്തിൽ 30 ശതമാനമാണ് ഒരാഴ്ചക്കിടെ വർധന. 29,000 അംഗങ്ങളുള്ള കണേറ്റിക്കട്ട് സിറ്റിസൺസ് ഡിഫെൻസ് ലീഗിൽ പ്രതിവാരം 200 എന്ന തോതിൽ അംഗങ്ങൾ കൂടുന്നുണ്ട്. ‘ഗൺ ഒാണേഴ്സ് ഒാഫ് അമേരിക്ക’യിൽ അംഗങ്ങൾ 15 ലക്ഷമാണ് -ഒരാഴ്ചക്കിടെ നൂറുകണക്കിനു പേർ പുതുതായി ചേർന്നത് ഞെട്ടിക്കുന്നതാണ്. യു.എസിെല ടൈം വെബ്സൈറ്റാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞദിവസം പ്രസിഡൻറ് ഡോണൾഡ് ട്രംപും കടുത്ത നിയന്ത്രണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.