മെക്സികോ സിറ്റി: മെക്സികോയിലെ കിഴക്കൻ സംസ്ഥാനമായ വെറാക്രൂസിൽ 32 കുഴിമാടങ്ങളിൽ നിന്നായി 166 തലയോട്ടികൾ കണ്ടെത്തി. വസ്ത്രങ്ങളും കാർഡുകളും അടക്കം തിരിച്ചറിയാൻ പാകത്തിലുള്ള വസ്തുക്കളും ഇതോടൊപ്പം ലഭിച്ചു. എന്നാൽ, പരിശോധന തുടരുന്നതിനാൽ സുരക്ഷയുടെ ഭാഗമായി കുഴിമാടങ്ങൾ എവിടെയാണെന്ന കൃത്യമായ വിവരം അധികൃതർ പുറത്തുവിട്ടില്ല.
രണ്ടു വർഷം മുമ്പാണ് മൃതദേഹങ്ങൾ കുഴിച്ചുമൂടിയതെന്ന് കരുതുന്നുവെന്ന് സ്റ്റേറ്റ് അറ്റോണി ജനറൽ ജോർജ് വിങ്ക്ളർ പറഞ്ഞു. കൂടുതൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനുള്ള സാധ്യതയും അദ്ദേഹം തള്ളിയില്ല. ആരുടെയെങ്കിലും ബന്ധുക്കളെ കാണാതെപോയിട്ടുണ്ടെങ്കിൽ ഡി.എൻ.എ പരിശോധനക്കായി മുന്നോട്ടുവരണമെന്നും മൃതദേഹാവശിഷ്ടങ്ങൾ വേഗത്തിൽ തിരിച്ചറിയാൻ അത്സഹായിക്കുമെന്നും വിങ്ക്ളർ പറഞ്ഞു.
യു.എസ് അതിർത്തിയോട് അടുത്തുകിടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മയക്കുമരുന്ന് കള്ളക്കടത്തു പാതയാണ് വെറാക്രൂസ്. കള്ളക്കടത്തു സംഘങ്ങളുടെ ചോര ചിന്തുന്ന ഏറ്റുമുട്ടലുകൾക്ക് നിരന്തരം സാക്ഷ്യംവഹിക്കുന്ന ഇടമാണിത്.
2006 മുതൽ രാജ്യത്ത് 3600ഒാളം പേരെ കാണാതായിട്ടുണ്ട്. രണ്ടു ലക്ഷത്തിലേെറ പേരാണ് മാഫിയകളുടെ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞവർഷം മാത്രം 28,702 പേർ ഇത്തരത്തിൽ ജീവൻ വെടിഞ്ഞു. കഴിഞ്ഞ വർഷം മാർച്ചിൽ സമാനമായ കൂട്ടക്കുഴിമാടത്തിൽനിന്ന് 250 തലയോട്ടികൾ ലഭിച്ചിരുന്നു. മയക്കുമരുന്ന് മാഫിയയെ നേരിടാൻ മെക്സികോ വൻ സൈനിക സന്നാഹത്തെ ഇറക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.