മെക്സികോ സിറ്റി: വ്യാഴാഴ്ച മെക്സികോയിലുണ്ടായ വൻ ഭൂചലനത്തിൽ മരണസംഖ്യ 61 ആയി ഉയർന്നു. വൈദ്യുതിബന്ധം ഇല്ലാതായതോടെ ആശുപത്രികളുടെ പ്രവർത്തനം താളംതെറ്റിയിട്ടുണ്ട്. സ്കൂൾ, വീട്, ആശുപത്രി എന്നിവക്ക് കേടുപാട് സംഭവിച്ചു.
ദുരന്ത ബാധിതരെ സഹായിക്കാൻ സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. വിച്ഛേദിക്കപ്പെട്ട പത്തു ലക്ഷം വീടുകളിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. സിലന ക്രൂസിൽ സൂനാമി ഭീഷണി നിലനിൽക്കുന്നതായും മുന്നറിയിപ്പുണ്ട്. മെക്സികോ സിറ്റിയടക്കം പത്ത് സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
റിക്ടർ സ്കെയിലിൽ 8.1 രേഖപ്പെടുത്തിയ ഭൂചലനം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൂകമ്പമാണെന്ന് യു.എസ് ജിയളോജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. 1985ൽ ഉണ്ടായതിനെക്കാൾ വലിയ ഭൂകമ്പമാണിത്. അന്ന് പതിനായിരത്തോളം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.