മെക്സിക്കൻ സിറ്റി: മെക്സികോയിൽ ഭൂചലനത്തെ തുടർന്നുണ്ടായ ഹെലികോപ്ടർ അപകടത്തിൽ രണ്ടുപേർ മരിച്ചു. ഹെലികോപ്ടറിലുണ്ടായിരുന്ന ആഭ്യന്തരമന്ത്രി അടക്കമുള്ളവർ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു.
മന്ത്രി അൽഫോൻസോ നവരെയും ഒാക്സക സ്റ്റേറ്റ് ഗവർണർ അലേജൻദാരോയുമാണ് അപകടത്തിൽനിന്നു രക്ഷപ്പെട്ടത്. ഇരുവരും സഞ്ചരിച്ചിരുന്ന സൈനിക ഹെലികോപ്ടർ ഭൂചലനം മൂലമുണ്ടായ പുകപടലങ്ങളിൽ നിയന്ത്രണംവിട്ട് തകർന്നുവീഴുകയായിരുന്നു.
പറന്നിറങ്ങാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽെക്കയാണ് അപകടം. മെക്സിക്കൻ സിറ്റിയിൽനിന്നും പിനോടെപ ഡി ഡോൺ ലൂയിസിലേക്ക് പോവുകയായിരുന്നു ഹെലികോപ്ടർ. അതേസമയം, റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തിയ ഭൂകമ്പം മെക്സികോയിൽ വ്യാപക നാശമാണ് വിതച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.