ന്യൂമെക്സികോ ലൈബ്രറിയില്‍ വെടിവെപ്പ്; രണ്ട് മരണം

ന്യൂമെക്സികോ: അമേരിക്കയിലെ ന്യൂമെക്സികോയിൽ ലൈബ്രറിയിലുണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്ക് പരിക്കേറ്റു. ന്യൂമെക്സികോയിലെ ക്ലോവിസ് സിറ്റിയിലായിരുന്നു സംഭവമെന്ന് സിറ്റി ഫയര്‍ ചീഫ് അറിയിച്ചു. 

മരിച്ചവര്‍ രണ്ടു പേരും സ്ത്രീകളാണ്. രണ്ടു സ്ത്രീകള്‍ക്കും രണ്ടു പുരുഷന്മാര്‍ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവരെ ലബക്കിലെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

ചെറുപ്പക്കാരനായ ഒരാള്‍ തോക്കുമായി ലൈബ്രറിയില്‍ പ്രവേശിക്കുകയും യാതൊരു പ്രകോപനവുമില്ലാതെ വെടി ഉതിര്‍ക്കുകയായിരുന്നുവെന്ന് ലൈബ്രറി പേട്രന്‍ ഖനേസ പറഞ്ഞു. ഖനേസയും മകനും സംഭവ സമയത്ത് ലൈബ്രറിയിലുണ്ടായിരുന്നു. എല്ലാം പെട്ടെന്ന് സംഭവിച്ചു എന്നാണ് ഖനേസ പറയുന്നത്.

വെടിവെപ്പ് നടന്ന ലൈബ്രറി വളഞ്ഞാണ് പൊലീസ് പ്രതിയെ പിടികൂടിയതെന്ന് ലോക്കല്‍ അധികൃതര്‍ പറഞ്ഞു. വെടിവെപ്പിന് പ്രേരിപ്പിച്ചതെന്താണെന്നോ പ്രതിയുടെ വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. 


 

Tags:    
News Summary - Mexico Library Shot; Two Dead - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.