വാഷിങ്ടൺ: മധ്യഅമേരിക്കൻ രാജ്യങ്ങളിൽനിന്ന് കുടിയേറ്റക്കാരുടെ ഒഴുക്ക് തടയാൻ നടപടി സ്വീകരിക്കുമെന്നറിയിച്ചതോടെ മെക്സികോക്കെതിരെ തീരുവ ചുമത്തിയ തീരുമാന ം യു.എസ് ഉപേക്ഷിക്കുന്നു. ഒഴുക്ക് തടയാൻ നടപടി സ്വീകരിക്കുമെന്ന് മെക്സികോ ഉറപ് പുനൽകിയ സാഹചര്യത്തിൽ തീരുവ ചുമത്തിയത് അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കുകയ ാണെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം അതിർത്തി കടന്നെത്തുന്നവരെ തിരികെ സ്വീകരിക്കാൻ മെക്സികോ സന്നദ്ധത പ്രകടിപ്പിച്ചതായി സ്റ്റേറ്റ് ഡിപ്പാർട്മെൻറ് അറിയിച്ചു. ഇങ്ങനെയുള്ള ആളുകളുടെ വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണവും മെക്സികോ ഉറപ്പുവരുത്തും.
കൂടാതെ, കുടിയേറ്റക്കാരുടെ ഒഴുക്ക് തടയാൻ അതിർത്തികളിലുടനീളം മെക്സിക്കൻ സേനയെ വിന്യസിക്കുകയും മനുഷ്യക്കടത്തുസംഘങ്ങൾക്കെതിരെ നടപടിയെടുക്കുകയും ചെയ്യും. എല്ലാമാസവും അഞ്ചു ശതമാനം ഇറക്കുമതിത്തീരുവ വർധിപ്പിക്കുമെന്നായിരുന്നു ട്രംപിെൻറ ഭീഷണി. തിങ്കളാഴ്ച മുതൽ അതു നിലവിൽ വരുകയും ചെയ്തു. യു.എസ് തീരുവ വർധിപ്പിച്ചാൽ മെക്സികോയുടെ സാമ്പത്തിക നില തകരും. കഴിഞ്ഞവർഷം 37,800 കോടി ഡോളറിെൻറ ഉൽപന്നങ്ങളാണ് മെക്സികോ യു.എസിലേക്ക് കയറ്റുമതി ചെയ്തത്.
മെക്സികോ വിദേശകാര്യ സെക്രട്ടറി മാർസലോ എബ്രാർഡ് യു.എസ് അധികൃതരുമായി നടത്തിയ മൂന്നുദിവസത്തെ അനുരഞ്ജന ശ്രമങ്ങൾക്കൊടുവിലാണ് തീരുവ വർധന നിർത്തിവെക്കാൻ തീരുമാനമായത്. ഫെബ്രുവരിയിൽ മെക്സിക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.