ന്യൂയോർക്: ചുവന്ന ഷോർട്സും മഞ്ഞ ഷൂസും വെളുത്ത നിറത്തിലുള്ള ഗ്ലൗസും ധരിച്ച് നമ്മുടെ കണ്ണിലുണ്ണിയായി മാറിയ കുഞ്ഞെലിക്ക് ഇന്ന് 90 വയസ്സു തികയും. 90ാം പിറന്നാൾ ആഘോഷമാക്കി മാറ്റാനുള്ള പരിപാടിയിലാണ് വാൾട് ഡിസ്നി കമ്പനി. 1928 നവംബർ 18നാണ് ന്യൂയോര്‍ക്കിലെ കോളനി തിയറ്ററിലെ വെള്ളിത്തിരയില്‍ സ്റ്റീം ബോട്ട് വില്ലിയെന്ന കാര്‍ട്ടൂണ്‍ സിനിമയില്‍ മിക്കി പ്രത്യക്ഷപ്പെട്ടത്.
അന്നുമുതൽ പലരുടെയും ജീവിതത്തിലെ അവിഭാജ്യഘടകമായി മിക്കി. കമ്പനിയിൽ മാത്രമല്ല, ലോകമൊട്ടാകെ മിക്കിയുടെ ജന്മദിനം ആഘോഷിക്കാനാണ് തീരുമാനിച്ചതെന്ന് ഡിസ്നി കമ്പനി മേധാവി ഡാണ ജോൺസ് പറഞ്ഞു.
ഒരു ആനിമേഷൻ ചിത്രത്തിലെ പ്രധാന കഥാപാത്രത്തിനു പകരമായിട്ടാണ് വാൾട്ട് ഡിസ്നി മിക്കി മൗസിനെ സൃഷ്ടിച്ചതെങ്കിലും പിന്നീടത് പ്രധാന കഥാപാത്രമായി മാറുകയായിരുന്നു. 1920-30 കളിൽ ഡിസ്നിയുടെ ഒാസ്വാൾഡ് ന ലക്കി റാബിറ്റ് എന്ന ആനിമേറ്റഡ് കാർട്ടുൺ കഥാപാത്രത്തിനു പകരക്കാരനായിട്ടാണ് മിക്കി മൗസിന് രൂപം െകാടുത്തത്. 90ാം ജന്മദിനാഘോഷത്തിെൻറ ഭാഗമായി മിക്കിയുടെ തീമുള്ള ബീറ്റ്സ് സോളോ 3 വയർലെസ് ഹെഡ്ഫോൺ പുറത്തിറക്കിയിട്ടുണ്ട് ആപ്പിൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.