മെക്സികോ: യു.എസ് അതിർത്തി രക്ഷാസേന കസ്റ്റഡിയിൽ എടുത്ത ഏഴുവയസ്സുകാരി നിർജ്ജലീകരണം മൂലം മരിച്ചു. ഗ്വാട്ടമാ ലയിൽനിന്ന് മെക്‌സികോ അതിർത്തി വഴി യു.എസിലേക്ക് കടക്കാൻ ശ്രമിക്കവെ ഡിസംബര്‍ ആറിനാണ് കുട്ടിയും പിതാവും അറസ്റ്റിലായത്. കസ്റ്റഡിയിലെടുത്ത് എട്ടുമണിക്കൂറുകള്‍ക്കു ശേഷം കുട്ടി മരിച്ചുവെന്നാണ് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട്.
മെക്‌സികോയിലേക്ക് പ്രവേശനമാവശ്യപ്പെട്ട് ഉദ്യോഗസ്ഥരെ സമീപിച്ച 163 പേരുടെ സംഘത്തിലുള്ളവരാണ് ഇവര്‍. ഡിസംബര്‍ ഏഴിന് രാവിലെയോടുകൂടി കുട്ടി അസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങി. ശരീര താപനില വർധിച്ചു. ഹെലികോപ്ടർ വഴി ടെക്സസിെല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം, യു.എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ ഉദ്യോഗസ്ഥരും കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാരും റിപ്പോർട്ടിനോട് പ്രതികരിക്കാന്‍ തയാറായില്ല. കുട്ടിയുടെയും പിതാവിെൻറയും പേര് പുറത്തുവിട്ടിട്ടില്ല. കുടിയേറ്റക്കാരെ തടയാൻ 5000ത്തിലേറെ സൈനികരെയാണ് ട്രംപ് ഭരണകൂടം മെക്സികോ അതിർത്തിയിൽ വിന്യസിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.