വാഷിങ്ടൺ: ഇറക്കുമതി ചെയ്യുന്ന അലക്കുയന്ത്രത്തിനും സൗരോർജപാനലുകൾക്കും യു.എസിൽ കനത്ത നികുതി ചുമത്തി. പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ‘അമേരിക്ക ഫസ്റ്റ്’ നയത്തിെൻറ ഭാഗമായാണ് യു.എസ് സർക്കാർ തീരുമാനമെടുത്തത്. വിദേശ ഉൽപാദകരിൽനിന്ന് സ്വദേശി ഉൽപാദകരെ സംരക്ഷിക്കലാണ് ‘അമേരിക്ക ഫസ്റ്റ്’ നയത്തിെൻറ ലക്ഷ്യം. ആദ്യവർഷം 12 ലക്ഷം വരെയുള്ള അലക്കുയന്ത്രങ്ങൾക്ക് 20 ശതമാനം നികുതിയും അതിലേറെയുള്ളതിന് 50 ശതമാനം നികുതിയുമാണ് ചുമത്തുക. സൗരോർജ പാനലുകൾക്ക് 30 ശതമാനം ഇറക്കുമതിച്ചുങ്കമാണ് നൽകേണ്ടിവരുക.
വിദേശ ഉൽപന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം വർധിപ്പിക്കുന്നതിലൂടെ സ്വദേശി ഉൽപന്നങ്ങൾക്ക് വില കുറച്ച് നൽകാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ, യു.എസ് കമ്പനികൾക്ക് നേട്ടമുണ്ടാക്കാനാകും. അലക്കുയന്ത്രങ്ങളു സൗരോർജ പാനലും കൂടുതലായി യു.എസിലേക്ക് ഇറക്കുമറി ചെയ്യുന്ന ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെയാണ് പുതിയ തീരുമാനം കൂടുതൽ ബാധിക്കുക. ഇരു രാജ്യങ്ങളും നടപടിയെ വിമർശിച്ച് രംഗത്തുവന്നിട്ടുണ്ട്. ഭാവിയിൽ കൂടുതൽ ഉൽപന്നങ്ങൾക്ക് ചുങ്കം ചുമത്തുമെന്ന് യു.എസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.