ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂേട്ടായുടെ കൊലപാതകത്തിൽ ഭർത്താവും മുൻ പ്രസിഡൻറുമായ ആസിഫലി സർദാരിക്ക് പങ്കുണ്ടെന്ന് മുൻ സൈനിക ഭരണാധികാരി ജന. പർവേസ് മുശർറഫ്. രാജ്യത്തെ ആദ്യ വനിത പ്രധാനമന്ത്രിയായ ബേനസീറിെൻറ വധത്തെ തുടർന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടായത് സർദാരിക്കാണ്. തെൻറ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് മുശർറഫിെൻറ ആരോപണം. ബേനസീറിെൻറ സഹോദരൻ മിർ മുർതസ ഭൂേട്ടായുടെ വധത്തിലും സർദാരിക്ക് പങ്കുണ്ടെന്നും മുശർറഫ് ആരോപിച്ചു.
‘‘രണ്ടു കൊലപാതകങ്ങൾ നടന്നു. അതിൽ ആർക്കാണ് കൂടുതൽ നേട്ടമുണ്ടായതെന്ന് നോക്കുക. ബേനസീർ വധത്തോെട തനിക്ക് എല്ലാം നഷ്ടപ്പെട്ടു. അധികാരത്തിൽ നിന്ന് പുറത്തായി. കൊലപാതകത്തിനു ശേഷം തെൻറ സർക്കാർ പ്രതിസന്ധിയിലായി. എന്നാൽ, ഒരാൾക്കുമാത്രം നേട്ടങ്ങളുടെ കാലമായിരുന്നു. ആസിഫലി സർദാരിയാണത്. പിന്നീട് അദ്ദേഹം പാക് പ്രസിഡൻറായി. കൊലപാതകത്തിൽ പങ്കുള്ളതുകൊണ്ട് അധികാരത്തിലിരുന്ന കാലത്ത് ബേനസീർ വധക്കേസിൽ താൽപര്യം കാണിച്ചില്ല.
െതഹ്രീകെ താലിബാൻ നേതാവ് ബൈതുല്ല മെഹ്സൂദിനും സംഘത്തിനും കേസിൽ പങ്കുണ്ടെന്ന് തെളിഞ്ഞിരുന്നു. അന്ന് അഫ്ഗാൻ പ്രസിഡൻറായിരുന്ന ഹാമിദ് കർസായിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന സർദാരി അദ്ദേഹം വഴി ഇൗ ഭീകരസംഘത്തെ സ്വാധീനിക്കുകയായിരുന്നു. ബേനസീറിന് മതിയായ സുരക്ഷ നൽകിയില്ലെന്ന് കള്ളം പറഞ്ഞാണ് കേസിൽ എന്നെയവർ കുടുക്കിയത്. കേസിൽ തെൻറ നിഗമനങ്ങളാണിതെന്നും മുശർറഫ് വ്യക്തമാക്കി. ആരോപണങ്ങളെക്കുറിച്ച് ബേനസീറിെൻറ കുടുംബം പ്രതികരിച്ചിട്ടില്ല. ബേനസീർ വധക്കേസിൽ കുറ്റാരോപിതനായ മുശർറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പാക് ഭീകരവിരുദ്ധ കോടതി സ്വത്ത് കണ്ടുകെട്ടാനും കഴിഞ്ഞമാസം ഉത്തരവിട്ടിരുന്നു. 2007 ഡിസംബർ 27ന് റാവൽപിണ്ടിയിൽ തെരഞ്ഞെടുപ്പു റാലിക്കിടെയാണ് രണ്ടു തവണ പ്രധാനമന്ത്രിയും പാകിസ്താൻ പീപ്പ്ൾസ് പാർട്ടി നേതാവുമായ ബേനസീർ വെടിയേറ്റു മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.