ന്യൂയോർക്ക്: ഹിജാബ് ധരിച്ചതിന് മുസ്ലിം വനിതെയ അമേരിക്കയിലെ വാഷിങ്ടണിലുള്ള ബാങ്കിൽ നിന്ന് പുറത്താക്കി. വാഷിങ്ടണിലെ സൗണ്ട്ക്രെഡിറ്റ് യൂണിയൻ ബാങ്കിെൻറതാണ് നടപടി. വെള്ളിയാഴ്ച കാർ ലോൺ അടക്കാൻ ബാങ്കിലെത്തിയ ജമീല മുഹമ്മദിനാണ് ദുരനുഭവമുണ്ടായത്. തലമറച്ചെത്തിയ ജമീലയോട് ഹിജാബ് ഒഴിവാക്കണമെന്നും ഇല്ലെങ്കിൽ പൊലീസിനെ വിളിക്കുമെന്നും ബാങ്ക് ജീവനക്കാരി ഭീഷണിപ്പെടുത്തുകയായിരുന്നു.
ബാങ്കിനുള്ളിൽ തൊപ്പി, ഹിജാബ്, സൺഗ്ലാസുകൾ എന്നിവ പാടില്ലെന്ന് നിയമമുണ്ടെന്നാണ് അധികൃതരുടെ പക്ഷം. നിയമം പ്രദർശിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു. എന്നാൽ, താൻ ഒരു സ്വെറ്ററും ശിരോവസ്ത്രവും ധരിച്ചിരുന്നെന്നും വെള്ളിയാഴ്ച പ്രാർഥനാ ദിവസമായതിനാലാണ് ഹിജാബ് ധരിച്ചതെന്നും ജമീല പറയുന്നു.
ബാങ്ക് നിയമങ്ങൾ പാലിക്കാൻ താൻ തയാറാണ്. പക്ഷേ, ബാങ്കിൽ തൊപ്പി ധരിച്ചുവന്ന മറ്റൊരാൾക്ക് ഒരു പ്രശ്നവുമില്ലാതെ സേവനങ്ങൾ നൽകിയപ്പോഴാണ് തന്നെ പുറത്താക്കിയത്. തെൻറ മുഖം മറച്ചിട്ടില്ല, തല മാത്രമാണ് മറച്ചത്. ബാങ്കിൽ നിന്നും പുറത്താക്കിയ നടപടി തികച്ചും പക്ഷപാതമാണെന്നും അവർ ഫേസ് ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.