ന്യൂയോർക്: ഇന്ത്യ-ചൈന അതിർത്തി തർക്കം രൂക്ഷമായ സാഹചര്യത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് അറിയിച്ചതിന് പിന്നാലെ പ്രതികരണവുമായി ഐക്യരാഷ്ട്ര സംഘടന. ഇരു രാജ്യങ്ങളും തമ്മിൽ ഉടലെടുത്തിരിക്കുന്ന സംഘർഷഭരിതമായ സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് യു.എൻ നിർദേശിച്ചു. കാര്യങ്ങൾ സംഘർഷത്തിലേക്ക് നീങ്ങുന്ന തരത്തിലുള്ള യാതൊരു നടപടിയും ഇരുഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടറസിൻെറ വക്താവ് സ്റ്റീഫൻ ഡുജാറിക് മുന്നറിയിപ്പ് നൽകി.
ഇരുരാജ്യങ്ങൾക്കും താത്പര്യമുള്ള ആളിനെ മദ്ധ്യസ്ഥനാക്കുന്ന കാര്യം പരിഗണിക്കണം. ആരാണ് മധ്യസ്ഥത വഹിക്കേണ്ടതെന്ന് ഇരുരാജ്യങ്ങൾക്കും തീരുമാനിക്കാം. അക്കാര്യത്തിൽ യു.എൻ ഇടപെടില്ലെന്നും അവർ അറിയിച്ചു.
അമേരിക്കയുടെ മധ്യസ്ഥതാ വാഗ്ദാനം ചൈന നിരസിക്കുകയും ചർച്ചകളിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ തവണയും അതിർത്തി തർക്കമുണ്ടായപ്പോൾ ചെന്നൈയിലും വുഹാനിലും നടത്തിയ ചർച്ചകളിലൂടെയാണ് അത് പരിഹരിച്ചത്. ഇരു രാജ്യങ്ങളും യു.എസിനെ കരുതിയിരിക്കണമെന്നും ചൈന മുന്നറിയിപ്പ് നൽകുന്നു. മേഖലയിലെ സമാധാനം ഇല്ലാതാക്കാനാണ് യു.എസ് ശ്രമമെന്നും ചൈന കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.